കാപ്പ:പ്രവേശന വിലക്ക് ലംഘിച്ചയാള്‍ അറസ്റ്റില്‍
കല്‍പ്പറ്റ: കാപ്പ നിയമ പ്രകാരം വയനാട് ജില്ലയിലേക്ക് പ്രവേശന വിലക്കുള്ള പ്രതി വിലക്ക് ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് പോലീസ്. നെന്മേനി, കോളിയാടി, പാറക്കുഴി വീട്ടില്‍ സനു സാബു(24)വിനെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ബത്തേരി ചുള്ളിയോട് റോഡില്‍ വെച്ചായിരുന്നു അറസ്റ്റ്. ഡി.ഐ.ജിയൂടെ ഉത്തരവ് പ്രകാരം 12.04.2024 തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് വയനാട് ജില്ലയിലേക്ക് പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തി നാടു കടത്തിയ പ്രതിയാണ് ഇയാള്‍. ഇയാള്‍ക്ക് ബത്തേരി, അമ്പലവയല്‍ സ്റ്റേഷനുകളിലായി കേസുകളുണ്ട്. ഇയാളെ റിമാൻഡ് ചെയ്ത് വൈത്തിരി ജയിലിലേക്ക് മാറ്റി.
Leave a Reply