അപകടാവസ്ഥയിലുള്ള മൊബൈൽ ടവറുകൾക്കെതിരെ അധികൃതർക്ക് മുസ്‌ലിം ലീഗ് പരാതി നൽകി
പനമരം: കെല്ലൂർ അഞ്ചാം മൈൽ ടൗണിൽ ശോചനീയാവസ്ഥയിലുള്ള ബിൽഡിങ്ങിന് മുകളിൽ
ജനങ്ങളിൽ ഭീതി വിതയ്ക്കുന്ന മൊബൈൽ ടവറുകൾ മാറ്റി സ്ഥാപിച്ച് നാട്ടുകാരുടെ ആശങ്കയും, ഭയവും അകറ്റണമെന്ന് ആവശ്യപ്പെട്ട് കെല്ലൂർ ടൗൺ മുസ്ലിം ലീഗിന്റെ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ ഒപ്പുശേഖരണം നടത്തി.
ജില്ലാ കളക്ടർ, തഹസിൽദാർ, പനമരം പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരാതി നൽകി. ടൗൺ മുസ്‌ലിം ലീഗ് പ്രസിഡണ്ട് മമ്മുട്ടി കീപ്രത്ത്, പനമരം പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ സി കെ അബ്ദു റഹ്മാൻ, ടൗൺ മുസ്‌ലിം ലീഗ് സെക്രട്ടറി എൻ റസാഖ്, ട്രഷറർ ഹാരിസ് വളപ്പിൽ, വാർഡ് മെമ്പർ എം കെ ആഷിഖ്, ശമീർ തുരുത്തിയിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണു അധികൃതർക്ക് പരാതി നൽകിയത്.
Leave a Reply