മന്ത്രിസഭ ഉപസമിതി വയനാട്ടിൽ തുടരും
കൽപ്പറ്റ: ദുരന്തമേഖലയിൽ തിരച്ചിൽ തുടരുന്ന സാഹചര്യത്തിൽ മന്ത്രിസഭ ഉപസമിതി വയനാട്ടിൽ തുടരും. തിരച്ചിലിൽ സൈന്യം അന്തിമ തീരുമാനമെടുക്കട്ടെ എന്ന് മന്ത്രിസഭായോഗം തീരുമാനമെടുത്തു. ദുരന്തത്തിൽ പെട്ടവരുടെ പുനരധിവാസമാണ് മന്ത്രിസഭാ യോഗത്തിലെ പ്രധാന അജണ്ട. ക്യാമ്പിൽ കഴിയുന്നവർക്ക് ഉടൻ വാടക വീട് കണ്ടെത്തുമെന്നും പുനരധിവാസത്തിനുള്ള ടൗൺഷിപ്പ് രാജ്യത്തെ വിദഗ്ധരുമായി ചർച്ച ചെയ്ത് തീരുമാനിക്കും എന്നും മന്ത്രിസഭായോഗത്തിൽ അറിയിച്ചു. സ്ഥിരമായ പുനരധിവാസ പദ്ധതി സർക്കാരിന്റെ പരിഗണനയിലാണ്. ദുരിതബാധിതർക്ക് മൊറട്ടോറിയം ഏർപ്പെടുത്തണമെന്ന് ബാങ്കുകളോടും ധനകാര്യ സ്ഥാപനങ്ങളോടും ആവശ്യപ്പെടാനും രാവിലെ ഒൻപത് മണിക്ക് ഓൺലൈനായി ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.





Leave a Reply