September 9, 2024

സുമനസ്സുകളുടെ സഹായം തേടുന്നു

0
20240823 143922

 

 

 

 

പുൽപ്പള്ളി: ചെറ്റപ്പാലത്ത് താമസിക്കുന്ന അശ്വിൻ സുമേഷ് ജനിച്ച ആറു വയസ്സ് വരെ മറ്റുള്ള കുട്ടികളെപ്പോലെ ഓടിച്ചാടി നടന്നിരുന്നു.

പിന്നീട് സുമേഷിന് ജീൻ മ്യൂട്ടേഷന്റെ ഫലമായി തലച്ചോറിലെ ന്യൂട്രോ ട്രാൻസിസ്റ്ററുകൾ ചുരുങ്ങുന്ന അവസ്ഥയാണ് ഉള്ളത്. ഡീപ്പ് ബ്രെയിൻ സ്റ്റിമുലേഷൻ അഥവാ ഡി.ബി.എസ് സർജറിക്ക് ഡോക്ടേഴ്സ് നിർദ്ദേശിക്കുന്നു. ശസ്ത്രക്രിയയിലൂടെ തലച്ചോറിൽ ഇലക്ട്രോണുകൾ സ്ഥാപിച്ച്, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ന്യൂറോ സ്റ്റിമുലേറ്ററിലേക്ക് ( പൾസ് ജനറേറ്റർ) നെഞ്ചിൽ ഘടിപ്പിക്കുന്ന വയറുകളിലേക്ക് ഇലക്ട്രോണുകൾ ഘടിപ്പിക്കുന്നതും ഡിബിഎസ് ചികിത്സയിൽ ഉൾപ്പെടുന്നു. പ്രശസ്ത ന്യൂറോ വിദഗ്ധൻ ഡോ: സുജിത്ത് വെലോത്തിന്റെ ട്രീറ്റ്മെന്റിലാണ് കുട്ടിയുടെ രോഗങ്ങൾ കണ്ടെത്തുന്നത്. ഇപ്പോൾ 18 വയസ്സായ അശ്വിന് പരസഹായം ഇല്ലാതെ ജീവിതത്തിൽ ഒന്നും ചെയ്യാൻ സാധിക്കുകയില്ല.

അശ്വിന്റെ തുടർ ചികിത്സയ്ക്ക് 20 ലക്ഷത്തോളം രൂപ ഉടൻ ആവശ്യമായിട്ടുണ്ട്.

അശ്വിന്റെ പിതാവ് ടിപ്പ്ർ ഓടിച്ചു കിട്ടുന്ന വരുമാനം മാത്രമാണ് ഈ കുടുംബത്തിന് ആകെയുള്ളത്.

അശ്വിന്റെ തുടർ ചികിത്സയ്ക്ക് വേണ്ടി ചെറ്റപ്പാലം തണൽ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ചികിത്സാസഹായം തേടുന്നു.

അക്കൗണ്ട് നമ്പർ:

Prasanna

0260053000030644

IFSC :SIBL0000260

South Indian Bank

Pulpally

Google pay No :-

9645240432

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *