കേരള ആർട്ടിസാൻസ് യൂണിയൻ (സിഐടിയു) മാനന്തവാടി ആർഡിഒ ഓഫീസിലേക്ക് മാർച്ചും, ധർണ്ണയും നടത്തി
മാനന്തവാടി: കേരള ആർട്ടിസാൻസ് യൂണിയൻ (സിഐടിയു) മാനന്തവാടി ആർഡിഒ ഓഫീസിലേക്ക് മാർച്ചും, ധർണ്ണയും നടത്തി. നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ കുടിശ്ശിക ഓണത്തിന് മുൻപ് വിതരണം ചെയ്യുക, ക്ഷേമനിധി ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകുക, ക്ഷേമനിധികൾക്ക് കേന്ദ്രസർക്കാർ വിഹിതം നൽകുക, തദ്ദേശസ്ഥാപനങ്ങൾ മുഖേന തൊഴിലാളി സെസ്സ് പിരിവ് ഊർജിതമാക്കുക, നിർമ്മാണ വസ്തുക്കളുടെ അമിത വില നിയന്ത്രിക്കുകയും അവ ലഭ്യമാക്കുന്നതിന് ഇടപെടൽ നടത്തുക, ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകതുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് കേരള ആർട്ടിസാൻസ് യൂണിയൻ, മാനന്തവാടി- പനമരം ഏരിയ കമ്മറ്റികളുടെ നേതൃത്തത്തിൽ ആർഡിഒ ഓഫീസിലേക്ക് സമരം സഘടിപ്പിച്ചത്.
യൂണിയൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.എം. അബ്ദുദുൾ ആസിഫ് ധർണണ ഉദ്ഘാടനം ചെയ്തു. പനമരം ഏരിയ സെക്രട്ടറി കെ. ആർ രഘു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം കെ.പത്മിനി, ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.ടി വിനു, പി. സന്തോഷ്, എം. എംജോർജ്, പി.വി രോഹിണി, പെരുമാൾ, ശ്രീ എന്നിവർ പ്രസംഗിച്ചു. പി.പരമേശ്വരൻ സ്വാഗതവും, സി.സി സുകുമാരൻ നന്ദിയും പറഞ്ഞു.
Leave a Reply