ഭാര്യയിൽ നിന്നും പകർന്നു കഴിയുന്ന അഭിഭാഷകന് സംരക്ഷണം നൽകാം മനുഷ്യാവകാശ കമ്മീഷൻ
കൽപ്പറ്റ: ഭാര്യയും മക്കളും ബുദ്ധിമുട്ടിക്കുന്നത് തുടർന്നാൽ ഹൈക്കോടതി അഭിഭാഷകനായ സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി സ്വദേശിക്ക് അവരിൽ നിന്നും സംരക്ഷണം നൽകാനും സമാധാന ജീവിതം ഉറപ്പാക്കാനും വയനാട് ജില്ലാ പോലീസ് മേധാവി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.അതേസമയം ഭാര്യക്കും മക്കൾക്കും മുന്നിൽ സംയമനം പാലിക്കാൻ അഭിഭാഷകൻ ശ്രദ്ധിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. പരാതിക്കാരനായ അഭിഭാഷകൻ മുതിർന്ന പൗരനും വിവിധ രോഗങ്ങൾക്ക് ചികിത്സ തേടുന്ന വ്യക്തിയുമായതിനാൽ അദ്ദേഹത്തിന്റെ മനുഷ്യാവകാശം സംരക്ഷിക്കാനുള്ള ബാധ്യത ബന്ധപ്പെട്ടവർക്കുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.അഭിഭാഷൻ നേരിട്ടോ പരാതി മുഖേനയോ ഫോണിലോ സംരക്ഷണം ആവശ്യപ്പെടുകയാണെങ്കിൽ അത് നൽകണമെന്ന് കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.ഒരു വീടിന്റെ രണ്ടു നിലകളിലായാണ് പരാതിക്കാരനും ഭാര്യയും താമസിക്കുന്നത്. മക്കൾ എറണാകുളത്താണ് താമസം. ഭാര്യയും ഭർത്താവുമായി യാതൊരു ബന്ധവുമില്ല.
ഇരുവരും പരസ്‌പരം നിരവധി പരാതികൾ സുൽത്താൻ ബത്തേരി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സുൽത്താൻ ബത്തേരി പോലീസ് ഭാര്യക്കും മക്കൾക്കും ഒപ്പമാണെന്നും തനിക്ക് നീതി നിഷേധിക്കുകയാണെന്നും പരാതിക്കാരൻ അറിയിച്ചു.





Leave a Reply