മതത്തെയും മതവിശ്വാസത്തെയും തകർക്കുന്ന രീതിയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നത്;പി എം എ സലാം
വെള്ളമുണ്ട:മത വിശ്വാസവും, മതത്തേയും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സംസ്ഥാന സർക്കാറുകൾ പ്രവർത്തിക്കുന്നതെന്ന് സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി പി.എം.എ സലാം.
അതിന്റെ മുന്നോടിയായാണ് കേന്ദ്ര സർക്കാർ വഖഫ് ബോർഡ് ഏറെടുക്കാനുംമദ്രസകൾ നിർത്തലാക്കാനുമുള്ള നീക്കങ്ങൾ നടത്തുന്നത്.
സംസ്ഥാന സർക്കാർ മതമില്ലാത്ത ഒരു സിദ്ദാന്തം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് പാം പുസ്തകങ്ങളിലൂടെ മതമില്ലെന്നവിഷയങ്ങൾ ഉൾപ്പെടുത്തി
സ്രിഷ്ട്രാവ് ഇല്ലെന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്.
പിന്നോക്ക സമുദായങ്ങൾക്കെതിരെ
ബി.ജെ.പി.യും, സി.പി.എമ്മും ഉയർത്തുന്ന വെല്ലുവിളികൾക്കെതിരെ പോരാടുകയാണ് ലക്ഷ്യമെന്നും ഇപ്പോൾ തമ്മിൽ തമ്മിൽ ഏറ്റുമുട്ടാനുള്ള വേദികൾ ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു
ജനകീയ പ്രശ്നങ്ങൾ ഉയർത്തി കൊണ്ട് വരുവാനും അത് പരിഹരിക്കാനും കഴിയുന്നവരാണ് ജനസേവകരെന്നും ലീഗ് പ്രവർത്തനങ്ങളിൽ
ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങണമെ ന്നുംവിഭാഗീയതയും ഗ്രൂപ്പിസവും അംഗീകരിക്കില്ലെന്നും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർ ആരായാലും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വ്യവസ്ഥാപിതമായ സംഘടനാ ബോധം എല്ലാവർക്കും ഉണ്ടാവണമെന്നും പാർട്ടി എടുക്കുന്ന ആശയങ്ങളളോട് യോജിക്കണമെന്നും അല്ലാത്തവർക്ക് പാർട്ടി വിട്ട് പോകാമെന്നും
അദ്ദേഹം പറഞ്ഞു.
മുസ്ലീം ലീഗിന്റെ പ്രവർത്തനങ്ങൾ എല്ലാവരും അംഗീകരിക്കുകയാണിപ്പോൾ.
എല്ലാവരെയും സഹായിക്കുക, ജനാധിപത്യ മര്യാദകൾ ക്യത്യമായി പാലിക്കുക,മത സൗഹാർദ്ദം കാത്ത് സൂക്ഷിക്കുകഎന്നീ കാര്യങ്ങളിൽ വ്യക്തമായ നിലപാടുകൾ സ്വീകരിക്കുന്ന മുസ്ലിംലീഗിന്റെ പ്രവർത്തനംമൂലം ലീഗിലേക്ക് നിഷ്പപക്ഷക്കാരായവരും, മറ്റ് രാഷ്ടീ
യ പാർട്ടി പ്രവർത്തകരും കടന്ന് വന്ന് കൊണ്ടിരിക്കയാണെന്നും സലാം പറഞ്ഞു.
വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് തളിർ ഏകദിന നേതൃ സംഗമം ഉൽഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി അദ്ധ്യക്ഷത വഹിച്ചു.
സ്വാഗതം സെക്രട്ടറി മോയി ആറങ്ങാടൻ സ്വാഗതം പറഞ്ഞു.
മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.മുഹമ്മദ്,സെക്രട്ടറിമാരായ കെ.ഹാരിസ്,സി.കുഞ്ഞാബ്ദുല്ല,വൈസ് പ്രസിഡന്റുമാരായ വള്ളിയാട്ട് അബ്ദുല്ലഹാജി,എൻ.നിസാർ അഹമ്മദ് ഹാജി,മണ്ഡലം പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി,സെക്രട്ടറി കെ.സി.അസീസ്,സഹ ഭാരവാഹികളായ കെ.ഇ ബ്രാഹിം ഹാജി,കടവത്ത് മുഹമ്മദ്,കൊച്ചി ഹമീദ്,ഡി.അബ്ദുള്ള,പി.കെ.അബ്ദുൽ അസീസ്,ഉസ്മാൻ പള്ളിയാൽ,വി.അബ്ദുള്ള ഹാജി,ജയന്തി രാജൻ,കൊടുവേരി അമ്മദ്,അഹമ്മദ് മാസ്റ്റർ, കെ.കെ.സി.റഫീഖ്,ശിഹാബ് മലബാർ,സി.അന്ത്രു ഹാജി,പി.മുഹമ്മദ്,കെ.സി.മായൻ ഹാജി,സി.സി.അബ്ദുള്ള,അലുവ മമ്മൂട്ടി,സി.സി.അബ്ദുള്ള,പടയൻ മമ്മൂട്ടി,പി.കെ.ഉസ്മാൻ,കെ.കെ.സി.മൈമൂന,ആസ്യ മൊയ്‌ദു,ആതിക്ക ബായി,പി.കെ.മൊയ്‌തു.
തുടങ്ങിയവർ നേതൃത്വം നൽകി





Leave a Reply