സാമൂഹ്യ മാധ്യമങ്ങളിലൂടെഓൺലൈൻ ജോലികൾ തിരയുന്ന യുവതി യുവാക്കളെ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്
ഓൺലൈനായി പാർട്ട് ടൈം ജോലികൾ തിരയുന്ന യുവതീ യുവാക്കളെയും വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ് സംഘങ്ങൾ. സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിൾ പേ അക്കൗണ്ടും ഉള്ളവർക്ക് ജോലി നൽകുന്നതാണ് തട്ടിപ്പുസംഘത്തിൻ്റെ രീതി, അവരുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്‌ഫർ ചെയ്‌ത് എത്തുന്ന പണം ഒരു ലക്ഷം രൂപ കടക്കുമ്പോൾ കമ്മീഷൻ എടുത്ത ശേഷം ബാക്കി തുക തട്ടിപ്പുക്കാർ ആവശ്യപ്പെടുന്ന അക്കൗണ്ടിൽ അയച്ചു നൽകുകയെന്നതാണ് ജോലി. ഉയർന്ന കമ്മീഷനാണ് തട്ടിപ്പുകാർ ഇതിനായി വാഗ്ദാനം ചെയ്യുന്നത്.
ഇത്തരത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ വ്യാപകമായി തട്ടിപ്പുസംഘങ്ങളുടെ വലയിൽ അകപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള യുവതി യുവാക്കളുടെ അക്കൗണ്ടുകൾ മ്യൂൾ അക്കൗണ്ട് (വാടക അക്കൌണ്ട്) ആയി സൈബർ തട്ടിപ്പുകൾക്ക്
ഉപയോഗിക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് അവബോധരല്ലാത്ത യുവതീയുവാക്കൾ തങ്ങൾ അറിയാതെ തന്നെ തട്ടിപ്പുസംഘത്തിലെ അംഗമായി മാറുകയാണ്.
ഇത്തരം സൈബർ തട്ടിപ്പുസംഘത്തിൻ്റെ വലയിൽ അകപ്പെടാതിരിക്കാൻ രക്ഷിതാക്കളും അധ്യാപകരും പൊതു സമൂഹവും അതീവജാഗ്രത പുലർത്തേണ്ടതാണ്. ഇത്തരം ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾ ശ്രദ്ധയിപ്പെട്ടാൽ ഉടൻ തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്‌താൽ നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
Leave a Reply