കാർഷിക പ്രശ്നങ്ങൾ തൊട്ടറിഞ്ഞും സമുദായ നേതാക്കളുടെ പിന്തുണ തേടിയും നവ്യ ഹരിദാസ്
ബത്തേരി:നാമ നിർദേശ പത്രിക സമർപ്പിച്ച ശേഷം പൂതാടി ദേവീ ക്ഷേത്ര ദർശനത്തോടെയാണ് എൻ.ഡി. എ സ്ഥാനാർത്ഥി നവ്യ ഹരിദാസ് ബത്തേരി മണ്ഡലത്തിലെ പര്യടനം ആരംഭിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം ആവേശത്തോടെ സ്ഥാനാർത്ഥിയെ വിവിധയിടങ്ങളിൽ സ്വീകരിച്ചു .
ബത്തേരി സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ, ബത്തേരി താലൂക്ക് എസ് എൻ ഡി പി യൂണിയൻ ഓഫീസ്, എന്നിവിടങ്ങളിൽ എത്തി സ്ഥാനാർഥി പിന്തുണ തേടി. ബത്തേരിയിലെ ആദിത്യ ഗാർമെൻ്റ്സ് സന്ദർശിച്ച് വനിതാ സംരംഭകരുടെ പിൻതുണ തേടിയ നവ്യ ഹരിദാസ് കേന്ദ്ര സർക്കാർ വനിതാ സംരഭകത്വത്തിന് നൽകുന്ന പ്രാധാന്യം വിശദീകരിച്ചു. കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സംരംഭകർ സന്തോഷം പ്രകടിപ്പിച്ചു.
നൂൽപ്പുഴ പഞ്ചായത്തിലെ മണ്ണൂർ നാരായണേട്ടൻ്റെ വീട്ടിലെത്തി പതിയ സമുദായ നേതാക്കളെ കണ്ടും സ്ഥാനാർത്ഥി പിന്തുണ തേടി. ബത്തേരി കല്ലൂരിൽ വയനാടൻ ചെട്ടി സമുദായ കേന്ദ്ര സമിതി ജനറൽ സെക്രട്ടറി സതീഷ് ഗോവിന്ദൻ, വയനാടൻ ചെട്ടി സമുദായ നേതാക്കളായ പത്മനാഭൻ ചെട്ടി, ചീരാലിലെ വയനാടൻ ചെട്ടി സമുദായ നേതാവ് വെണ്ടോലിൽ അപ്പു ,എൻഎസ്എസ് ബത്തേരി യൂണിയൻ പ്രസിഡൻറ് കെ. ജയ പ്രകാശ്, പഴുപ്പത്തൂരിലെ ആദ്യ കാല ബിജെപി പ്രവർത്തകൻ ബാലകൃഷ്ണൻ തുടങ്ങിയവരെയും സന്ദർശിച്ചു





Leave a Reply