ഹാഷിഷുമായി കർണാടക സ്വദേശി പിടിയിൽ
ബത്തേരി: ബാംഗ്ലൂർ ജാലഹള്ളി സ്വദേശിയായ അലൻ റോഷൻ ജേക്കബ് (35)നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ 24ന് ഉച്ചയോടെ മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് 11. 28ഗ്രാം ഹാഷിഷുമായി മായി ഇയാൾ പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിനൊപ്പം ബത്തേരി സബ് ഇൻസ്‌പെക്ടർ കെ.കെ സോബിൻ, സി.പി.ഓ മാരായ നിയാദ്, സജീവൻ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
Leave a Reply