പൂതാടി പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി
സുൽത്താൻബത്തേരി: നരേന്ദ്രമോദി കേന്ദ്രത്തിലും പിണറായി വിജയൻ കേരളത്തിലും ഭരണം നടത്തുമ്പോൾ കൃഷിക്കാർക്കും തൊഴിലാളികൾക്കും കച്ചവടക്കാർക്കും ഉൾപ്പെടെ ഏത് മേഖലയിൽ ജീവിക്കുന്നവർക്കും ഗതിയില്ലാത്ത അവസ്ഥയാണെന്ന് മുസ്ലിം ലീഗ് സെക്രട്ടറി യു.സി രാമൻ. പുതാടി പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇതിനു മാറ്റംഅനിവാര്യമാണ്. വയനാട് മണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പ്രിയങ്ക ഗാന്ധിക്ക് റെക്കോർഡ് ഭൂരിപക്ഷം നൽകി വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. കോൺഗ്രസ്പാർട്ടിയിൽ നിന്ന് കിട്ടാവുന്നിടത്തോളം പദവികൾ കരസ്ഥമാക്കി, ഇനിയൊന്നും കിട്ടാനില്ല എന്ന് ബോധ്യമായപ്പോൾ പിണറായി വിജയനിൽ അഭയം തേടിയ കെ വി തോമസിനെ ഡൽഹിയിൽ ഉയർന്ന ആനുകൂല്യങ്ങളോട് കൂടി കേരള സർക്കാരിൻ്റെ പ്രതിനിധിയായി നിശ്ചയിച്ചിരിക്കുകയാണ്. ഈ പദവിയിലേക്ക് കെ വി തോമസിനെ നിയമിക്കുമ്പോൾ പറഞ്ഞത് അദ്ദേഹത്തിൻ്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു കേന്ദ്രത്തിൽ നിന്നും യഥേഷ്ടം ഫണ്ടുകൾ കേരളത്തിലേക്ക് എത്തിക്കാൻ കഴിയും എന്നാണ്. വയനാട് ദുരന്തം ഉൾപ്പെടെയുള്ള സംഗതികൾ ഉണ്ടായപ്പോൾ ഒരു ചില്ലി കാശ് പോലും കേന്ദ്രത്തിൽ നിന്നും വാങ്ങിയെടുക്കാൻ കഴിയാത്ത കെ വി തോമസിനെ ഉടൻ തിരിച്ചു വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബഷീർ അധ്യക്ഷനായിരുന്നു.ഡീൻ കുര്യാക്കോസ് എം പി, ബെന്നി ബഹനാൻ എം പി, അഡ്വ. ബിന്ദു കൃഷ്ണ, കെപിസിസി സെക്രട്ടറി ജോഷി കണ്ടത്തിൽ.ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ. ടി മുഹമ്മദ് കെ കെ വിശ്വനാഥൻ മാസ്റ്റർ. മാടക്കര അബ്ദുള്ള.ജാഫർ സാദിഖ്.ഉമ്മർ ഹാജി,സണ്ണി വാകേരി,ജയന്തി രാജൻ, ബീന ജോസ് , ഉഷാതമ്പി, മിനി പ്രകാശൻ, എം എസ് പ്രഭാകരൻ, വി ഡി ജോസ്, പി മുനീർ, അബൂബക്കർ, കെ ജി ബാബു, എ എം രംഗനാഥൻ, പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ നാരായണൻ നായർ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply