May 11, 2026

വൈറ്റ് ഗാര്‍ഡ് സംഗമവും യൂണിഫോം വിതരണവും നടത്തി

0
Img 20241025 Wa00851
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: മുസ്‌ലിം യൂത്ത് ലീഗിന്റെ സേവന സന്നദ്ധ വിഭാഗമായ വൈറ്റ് ഗാര്‍ഡിന്റെ ഭാഗമായി ചൂരല്‍മലയില്‍ സേവനം ചെയ്ത വളണ്ടിയര്‍മാര്‍ക്ക് ആദരവുകള്‍ അര്‍പ്പിക്കുന്നതിന് വേണ്ടി മുനിസിപ്പല്‍ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈറ്റ് ഗാര്‍ഡ് സംഗമം നടത്തി. യോഗത്തില്‍ വെച്ച് സംഘടനയുടെ സോഷ്യല്‍ സെക്യൂരിറ്റി സ്കീമില്‍ അംഗങ്ങളായവര്‍ക്ക് യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും വിതരണം ചെയ്തു. യോഗത്തില്‍ നിയോജക മണ്ഡലം നേതാക്കളായ ഹാരിസ് കാട്ടിക്കുളം, ശിഹാബ് മലബാര്‍, കബീര്‍ മാനന്തവാടി, ടി.എസ്. മുസ്തഫ എന്നിവര്‍ സംസാരിച്ചു. യാസിര്‍ ചിറക്കര സ്വാഗതം ആശംസിച്ച യോഗത്തില്‍ ഷബീര്‍ സൂഫി അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കോഡിനേറ്ററായി ഷബീര്‍ സൂഫി, ക്യാപ്റ്റനായി വി.ഷാനവാസ്, വൈ.ക്യാപ്റ്റനായി അബ്ദുല്‍ ഗഫൂര്‍ കുളങ്ങരത്ത് എന്നിവരെ തെരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *