പാടത്ത് കതിരിട്ട് രക്ഷാചിത്രം; നമ്പിക്കൊല്ലി അമ്പലപ്പടി പാടത്ത് നെൽവിത്തുകൾ കൊണ്ട് ചിത്രമൊരുക്കി ബ്ലസനും സിജോയും
ബത്തേരി∙ ഉരുൾ ദുരന്തമുഖത്തെ രക്ഷാചിത്രം പാഡി ആർട്ടിലൂടെ പാടത്ത് കതിരിട്ടപ്പോൾ അതൊരു കരുതലിന്റെ സന്ദേശമായി. നമ്പിക്കൊല്ലി അമ്പലപ്പടിയിൽ വാലയിൽ ബ്ലസന്റെയും കോച്ചേരി സിജോയുടെയും നെൽപാടത്താണ് കുട്ടിയെ രക്ഷിച്ച് നെഞ്ചേടു ചേർക്കുന്ന വനപാലകന്റെ ചിത്രം വിരിഞ്ഞത്. വലിയ പാടശേഖരത്തിലെ 10 സെന്റ് വയലിൽ വിവിധയിനം നെൽവിത്തുകളുപയോഗീച്ചാണ് പാഡി ആർട്ട് ഒരുക്കിയത്.ബ്ലസന്റെയും സിജോയുടെയും സുഹൃത്തുക്കളും ചിത്രകലാകാരൻമാരുമായ ബിന്ദുവും റെജിയും ചേർന്നാണ് നെല്ലു നടുന്നതിന് മുന്നോടിയായി 2 ദിവസമെടുത്ത് ചിത്രം വരച്ചത്.
വലിച്ചൂരി, ഡാബർശാല, നാസർബാത്ത്, ആതിര തുടങ്ങിയ ഇനങ്ങളാണ് ചിത്രത്തിനായി ഉപയോഗിച്ചത്. ഇരുപതിലധികം ഇനങ്ങൾ ഇതേ പാടശേഖരത്തിൽ ബ്ലസനും സിജോയും ചേർന്ന് കൃഷിയിറക്കുന്നുണ്ട്. വയനാട്ടിലെ വിവിധ നെൽപാടങ്ങളിൽ 50 ഏക്കറിലധികം കൃഷിയും ഇവർക്കുണ്ട്. 40 ദിവസം കൊണ്ട് പാടത്ത് നെൽചിത്രം ദൃശ്യമായി. രണ്ടു മാസം പിന്നിടുമ്പോഴും ചിത്രം കാണാൻ ആളുകളെത്തുന്നുണ്ട്. ബ്ലസൻ കെഎസ്ആർടിസി ഡ്രൈവറും സിജോ ടാക്സി ഡ്രൈവറുമാണ്.
Leave a Reply