ഡീസൽ ബസുകൾ വാങ്ങാൻ ഉള്ള തീരുമാനം കെ എസ് ആർ ടി സി ഉപേക്ഷിക്കണം; ആം ആത്മി പാർട്ടി
രാജ്യത്താകെ ഇലെക്ട്രിക് വാഹനങ്ങൾക്ക് പ്രിയമേറുന്ന സാഹചര്യത്തിൽ വീണ്ടും ഡീസൽ ബസുകൾ വാങ്ങാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആം ആത്മി മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 2029 ന് ശേഷം ഡീസൽ ബസുകൾ ഇന്ത്യൻ നിരത്തുകളിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ നീക്കമുണ്ട്. കേന്ദ്രനിയമം നടപ്പിലായാൽ 90 കോടി രൂപ മുടക്കി കെ എസ് ആർ ടി സി വാങ്ങുന്ന ബസുകൾ 5 വർഷത്തിന് ശേഷം ഒഴിവാക്കേണ്ടി വരും. നിലവിൽ 15 വർഷം പഴക്കം ഉള്ള ബസുകൾ കേന്ദ്ര നിയമങ്ങൾ മറികടന്നാണ് കെ എസ് ആർ ടി സി ഉപയോഗിക്കുന്നത.ആം ആത്മി മാനന്തവാടി മണ്ഡലം പ്രസിഡന്റ് മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് അജി കോളണിയ ഉദ്ഘാടനം ചെയ്തു. മനു മത്തായി, ബാബു തച്ചറോത്, ജെയിംസ് പി എ , കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു.
Leave a Reply