ബി.എൻ.ഐയുടെ നേതൃത്വത്തിൽ വയനാട് സംരംഭകത്വ കൂട്ടായ്‌മ
കൽപ്പറ്റ: ബി എൻ ഐ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഒക്ടോബർ 31 ന് രാവിലെ 7 മുതൽ 11 മണി വരെ മുട്ടിൽ കോപ്പർ കിച്ചൺ ഹാളിൽ വയനാട് സംരംഭക കൂട്ടായ്‌മ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നിലവിൽ സേവന രംഗത്തോ ,ഉല്പാദന രംഗത്തോ കർമ്മ നിരതരായ വയനാട്ടിലെ ബിസിനസ് സംരഭകർക്കാണ് പങ്കെടുക്കാനുള്ള അവസരമുള്ളത്.
100 ലധികം സംരംഭകർ പങ്കെടുന്ന കൂട്ടായ്മയിൽ അതാത് മേഖലകളിലെ സംരംഭകരെ കാണുവാനുള്ള സുവാരണാവസരമാണ് ഒരുക്കുന്നത്.
സംവദിക്കാനുള്ള അവസരവുമുണ്ട്.
താല്പര്യമുള്ളവർ 30-ാം തിയ്യതിക്ക് മുൻപായി രജിസ്റ്റർ ചെയ്യണം,കൂടുതൽ വിവരങ്ങൾക്ക്
96337 16222,
97516 47377 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികളായ
ഡോ മുഹമ്മദ് ഇർഷാദ് ,കെ.വിവിനീത് , മുഹമ്മദ് ആഷിക് കെ ,അഷ്‌റഫലി ,ഷീൻ ജോൺസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
Leave a Reply