വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ് ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു*
കണിയാമ്പറ്റ: ഒൻപതാമത് ദേശീയ ആയുർവേദ ദിനാചാരണം ആയുഷ് ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കണിയാമ്പെറ്റ ഗവ: മോഡൽ ട്രൈബൽ റെസിഡൻഷ്യൽ സ്കൂളിൽ വച്ച് വിപുലമായ രീതിയിൽ നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സൂപ്രണ്ട് ശ്രീമതി ധനലക്ഷ്മി സ്വാഗതം പറയുകയും ഡോ. അരുൺ ബേബി, ഡോ. വന്ദന വിജയൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു.വിദ്യാർത്ഥി പ്രതിനിധി ആര്യനന്ദ ചടങ്ങിൽ നന്ദി പറഞ്ഞു. ‘ആയുർവേദത്തിലെ നൂതന രീതികളും വിദ്യാർത്ഥികളുടെ ആരോഗ്യവും’ എന്ന വിഷയത്തിൽ ഡോ. അനുരാജ് തോമസ് വിദ്യാർത്ഥികളുമായി സംവദിക്കുകയും ബോധവൽക്കരണ ക്ലാസ്സ് നൽകുകയും ചെയ്തു.വിദ്യാർഥികൾക്കായി ആയുർവേദ ക്വിസ് മത്സരം, ഔഷധ സസ്യ പ്രദർശനം, റീക്രീയേഷണൽ ആക്റ്റീവിറ്റീസ് എന്നിവ നടത്തി. ഡോ. അരുൺ ബേബി വിദ്യാർത്ഥികൾക്ക് ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തി. തുടർന്ന് ആയുർവേദ, സിദ്ധ, ഹോമിയോ വിഭാഗങ്ങളിലായി വിദ്യാർത്ഥികൾക്കു വേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനവിതരണം നടത്തി. ടീം അംഗങ്ങളായ പ്രിയേഷ് കെ. ആർ, അരുൺ ജോസ്, സുർജിത് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.
Leave a Reply