ഭരണഭാഷാദിന പ്രതിജ്ഞാ
കൽപ്പറ്റ: 2024 വർഷത്തെ ഭരണഭാഷാദിനത്തോടനുബന്ധിച്ച് വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് ഓഫീസ്, ഡി.എച്ച്.ക്യൂ, വിവിധ സ്റ്റേഷനുകൾ, സ്‌പെഷ്യൽ യൂണിറ്റുകൾ എന്നിവിടങ്ങളിൽ പ്രതിജ്ഞ നടത്തി. ജില്ലാ പോലീസ് ഓഫിസിൽ ജില്ലാ അഡീഷണൽ എസ്.പി ടി.എൻ. സജീവ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഡി.സി.ആർ.ബി ഡിവൈ.എസ്.പി ദിലീപ്കുമാർ ദാസ്, മറ്റു പോലീസ് ഉദ്യോഗസ്ഥർ, മിനിസ്റ്റീരിയൽ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply