പൂഴിത്തോട് പടിഞ്ഞാറത്തറ പാത രാജ്യത്തിൻറെ വികസനത്തിൽ മുഖ്യ പങ്കുവഹിച്ചേക്കാവുന്ന ഘടകം ഇബ്രാഹിം ഫൈസി പേരാൽ :
പടിഞ്ഞാറത്തറ :- പൂഴിത്തോട് പടിഞ്ഞാറത്തറ ചുരമില്ലാപാത യാഥാർത്ഥ്യമായാൽ രാജ്യത്തിൻറെ വികസനത്തിന് അത് വലിയമുതൽക്കൂട്ടാകുമെന്ന് എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡൻറ് ഇബ്രാഹിം ഫൈസി പേരാൽ അഭിപ്രായപ്പെട്ടു കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ പത്തുവരെ ജനകീയ കർമ്മസമിതി സംഘടിപ്പിക്കുന്ന ശ്രദ്ധ ക്ഷണിക്കൽ സദസിന്റെ ഒന്നാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ഇച്ഛാശക്തിയുള്ള ഭരണകർത്താക്കൾ ഇല്ലാത്തതാണ് ഈ പാത പൂർത്തിയാവുന്നതിന്റെ യഥാർത്ഥ തടസ്സം രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നാടിൻറെ ഈ ആവശ്യത്തിന് നേരെ മുഖം തിരിക്കുന്നത് തീർത്തും പ്രതിഷേധം ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ ഗഫൂർ വെണ്ണിയോട് മുഖ്യ പ്രഭാഷണം നടത്തി ഇനിയുള്ള ദിവസങ്ങളിൽ വിവിധ മത സാമൂഹ്യ സാംസ്കാരിക സംഘടനകൾ സദസ്സിന് അഭിവാദ്യമർപ്പിക്കും .ജനകീയ കർമ്മ സമിതി ട്രഷറർ സി കെ ആലിക്കുട്ടി അധ്യക്ഷത വഹിച്ചു ,രക്ഷാധികാരി അരികെട്ടി അന്ത്രു ഹാജി ഹാരാർപ്പണം നടത്തി കമൽ ജോസഫ് ,ബിനു വി കെ ,അഷ്റഫ് കുറ്റിയിൽ പ്രസംഗിച്ചു സാജൻ തുണ്ടിയിൽ ,ഹംസ കുളങ്ങരത്ത് ,ഉലഹന്നാൻ പി.ജെ, അബ്ദുൽ റഹ്മാൻ എ ,പ്രകാശ് കുമാർ ,നാസർ സി അസീസ് കളത്തിൽ ,പി കെ നാസർ ,ഷമീർ കടവണ്ടി നേതൃത്വം നൽകി
Leave a Reply