വീട് കുത്തിത്തുറന്ന് മോഷണം.
വെണ്ണിയോട്: വെണ്ണിയോട് ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം. വെണ്ണിയോട്ടെ ചെട്ട്യാന്‍കണ്ടി മോയിന്‍ ഹാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. കുടുംബം വീട്ടിലില്ലാത്ത സമയം നോക്കി അടുക്കള വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. വീടാകെ വലിച്ചുവാരിയിട്ടതിന് ശേഷം അലമാര കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന സ്വര്‍ണാഭരണം മോഷ്ടിക്കുകയും ചെയ്തു. മകളെ വിദേശത്തക്ക് യാത്രയാക്കാന്‍ കുടുംബസമേതം വിമാനത്താവളത്തിലേക്ക് പോയ സമയത്താണ് സംഭവം. വീട്ടിലെ തന്നെ കൈക്കോട്ടുള്‍പ്പെടെയുള്ള ആയുധങ്ങളെടുത്താണ് മോഷ്ടാക്കള്‍ വീട്ടില്‍ കടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുടുംബം പൊലീസില്‍ പരാതി നല്‍കി.
കമ്പളക്കാടും മൈലാടിയിലും അടുത്ത ദിവസങ്ങളില്‍ മോഷണം നടന്നിരുന്നു. ആളൊഴിഞ്ഞ വീടുകള്‍ കേന്ദ്രീകരിച്ച് ഈ ഭാഗത്ത് മോഷണം പതിവായതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. കമ്പളക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പ്രദേശത്ത് രാത്രി പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Leave a Reply