തെരുവ് വിളക്കുകള്‍ നന്നാക്കണം: സിപിഐഎം നിവേദനം നല്‍കി
മാനന്തവാടി:നഗരസഭാ പരിധിയിലെ പിലാക്കാവ്, അടിവാരം എന്നിവിടങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം കണിയാരം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി
നഗരസഭാ സെക്രട്ടറി അനില്‍ രാമകൃഷ്ണനന് നിവേദനം നല്‍കി.
വന്യമൃഗ ശല്യം രൂക്ഷമായ പിലാക്കാവ് അടിവാരം പ്രദേങ്ങളില്‍ തെരുവ് വിളക്കുകള്‍ ഇല്ലാത്തതിനാല്‍ രാത്രിയാവുന്നതോടെ പ്രദേശം പൂര്‍ണമായും ഇരുട്ടിലാവുകയാണ്. കാലഹരണപ്പെട്ട ഉപകരങ്ങള്‍ മാറ്റി അടിയന്തിരമായി ഹൈമാസ്റ്റ് ലൈറ്റുകളും തെരുവുവിളക്കുകളും നന്നാക്കണം.
ലോക്കല്‍ കമ്മിറ്റിയംഗം എ കെ റൈഷാദ്, യു കെ കരുണാകരന്‍, പി കെ സുരേഷ്‌കുമാര്‍, എസ് എ ഷൗക്കത്തലി, എം ആര്‍ സുരേന്ദ്രന്‍, വി എ ബാലസുബ്രമണ്യന്‍, വി കെ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.
Leave a Reply