August 20, 2026

എഴുപതാം  വാര്‍ഷികാഘോഷവും  യാത്രയയപ്പും നടത്തി

0
Img 20250219 143009
By ന്യൂസ് വയനാട് ബ്യൂറോ

ആണ്ടൂര്‍ :ജില്‍ ജില്‍ 2കെ25 എന്ന പേരില്‍ ആണ്ടൂര്‍ ഗവ.എല്‍ പി സ്‌കൂളിന്റെ എഴുപതാം വാര്‍ഷികാഘോഷവും സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന മേരി ടീച്ചര്‍ക്കുള്ള ആദരവും അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹഫ്‌സത്ത് നിർവ്വഹിച്ചു.അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എന്‍.സി. കൃഷ്ണകുമാര്‍ അധ്യക്ഷനായി.1955 ലെ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു.എ പി ജെ അബ്ദുള്‍ കലാം ബാല പ്രതിഭ പുരസ്‌ക്കാര ജേതാവ് കെ.എസ് .ഐഷ സിയാദയെ ചടങ്ങില്‍ ആദരിച്ചു.പ്രധാനാധ്യാപകന്‍ അബ്ദുല്‍ വാഹിദ്. കെ. എം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

സെനു. റ്റി. ബി മനോജ് മുന്‍ പ്രധാനാധ്യാപകരായ ആലീസ് ജോണ്‍, ചിന്നമ്മ എം. ജെ , സുധാലക്ഷ്മി ,സീനിയര്‍ അധ്യാപിക, ഗീത. കെ ,അംഗന്‍വാടി ടീച്ചര്‍ ഗീത.കെ.വി, എസ് എം സി ചെയര്‍മാന്‍ ഹുസൈന്‍. കെ ,എംപിറ്റി എ പ്രസിഡന്റ് സുകന്യ ,ആദ്യ ബാച്ച് വിദ്യാര്‍ത്ഥി രാമദാസ്,പി റ്റി എ പ്രസിഡന്റ് സി റഷീദ് ,സ്റ്റാഫ് സെക്രട്ടറി വിനീത.എം എ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *