May 8, 2026

വനം വകുപ്പ്  ആസ്ഥാനത്തേക്ക്  ആംബുലന്‍സ് മാര്‍ച്ച് നടത്തും

0
Img 20250303 160336
By ന്യൂസ് വയനാട് ബ്യൂറോ

വനം വകുപ്പ്

ആസ്ഥാനത്തേക്ക്

ആംബുലന്‍സ് മാര്‍ച്ച് നടത്തും

 

കല്‍പ്പറ്റ: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതരും പരിക്കേറ്റ് കിടപ്പിലായവരും വനം വകുപ്പ് ആസ്ഥാനത്തേക്ക് ആംബുലന്‍സ് മാര്‍ച്ച് നടത്തുവാന്‍ കല്‍പ്പറ്റയില്‍ ചേര്‍ന്ന് ദക്ഷിണേന്ത്യന്‍ കര്‍ഷക സംഘടനകളുടെയും ഉന്നതി നേതാക്കളുടെയും യോഗം തീരുമാനിച്ചു. സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കളത്തില്‍ അബ്ദുള്ള (മുന്‍ എംഎല്‍എ) യോഗം ഉദ്ഘാടനം ചെയ്തു. വ്യവസായികള്‍ തൊഴിലാളര്‍ സംഘം(നീലഗിരി) സെക്രട്ടറി എം എസ് സെല്‍വരാജ് അധ്യക്ഷനായി. കിസാന്‍ മസ്ദൂര്‍ മോര്‍ച്ച ദക്ഷിണേന്ത്യ കണ്‍വീനര്‍ പി ടി ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി.

 

മാര്‍ച്ച് പത്തിന് തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളന കാലത്ത് ഡല്‍ഹിയില്‍ പബ്ലിക് ഹിയറിങ് നടത്തിക്കൊണ്ട് വന്യജീവി സംരക്ഷണ നിയമം 1972 ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെടാനും തീരുമാനിച്ചു. ജനവിരുദ്ധമായ വന നിയമങ്ങളും വന്യജീവി സംരക്ഷണ നിയമ്ൗാ കലാനുസൃതമായി ഭേദഗതിക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ ഏഴിന് കോയമ്പത്തൂരില്‍ പീപ്പിള്‍സ് ട്രിബൂണല്‍ സംഘടിപ്പിക്കുവാന്‍ വ്യവസായികള്‍ പാത്കാപ്പ് സംഘം പ്രസിഡന്റ് അഡ്വ. ഈശനെ ചുമതലപ്പെടുത്തി.കാട്ടാനകളുടെ അക്രമത്തില്‍ ഹാസന്‍ ജില്ലയില്‍ കൊല്ലപ്പെട്ട 82 പേരുടെ ആശ്രിതരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിനു മുമ്പില്‍ സമരം നടത്താന്‍ തീരുമാനിച്ചതായി ഹാസന്‍ പ്ലാന്റേഷന്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ. ബി. ലോഹിത് ജനറല്‍ സെക്രട്ടറി എം. ജെ സച്ചിന്‍ എന്നിവര്‍ അറിയിച്ചു.

 

കേരളത്തില്‍ വന്യജീവി ആക്രമണത്തില്‍ ഏറ്റവും അധികം ആളുകള്‍ മരിച്ചിട്ടുള്ളത് ആദിവാസികളും തോട്ടം തൊഴിലാളികളും ആണെന്നും അവരുടെ ആശ്രിതരെയും ഡല്‍ഹിയിലെ സമരത്തിലേക്ക് കൊണ്ടുപോകുമെന്നും ആദിവാസി ഊരുമൂപ്പന്‍ കൗണ്‍സില്‍ പ്രസിഡന്റ് ബി വി ബാലനും, സെക്രട്ടറി എ കെ ബാബുവും പറഞ്ഞു.

വന്യജീവി ആക്രമണവും വനംവകുപ്പിന്റെ അന്യായമായ നിലപാടുകള്‍ക്കും എതിരെ പൊതുജന മനസ്സാക്ഷി ഉയര്‍ത്തുന്നതിനായി കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ തുടര്‍ സത്യാഗ്രഹം നടത്തുവാന്‍ തീരുമാനിച്ചതായി കര്‍ഷക സ്വരാജ് സത്യാഗ്രഹ സമിതി പ്രസിഡന്റ് സണ്ണി പൈകട യോഗത്തില്‍ പറഞ്ഞു.

ആദിവാസി കോണ്‍ഗ്രസ് നാഷണല്‍ കോഡിനേറ്റര്‍ ഇ എ ശങ്കരന്‍ വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ ആശ്രിതരുടെയും സംരക്ഷണത്തിനായി നടത്തുന്ന പ്രവര്‍ത്തനത്തിന് എല്ലാ പിന്തുണയും യോഗം പ്രഖ്യാപിച്ചു.

ഗഫൂര്‍ വെണ്ണിയോട്, അഡ്വ. ഖാലിദ് രാജ, കെ സി ജേക്കബ് അഡ്വ. മരിയ എബ്രഹാം, ബെന്‍ഹര്‍ ബി വി.ബോളന്‍, കെ പി സൈതലവി തളിപ്പുഴ, വി അസൈനാര്‍, എ ടി ജോര്‍ജ്, നന്ദകുമാര്‍ കുശാല്‍നഗര്‍; ബാലകൃഷ്ണന്‍മാന്ധ്യ, രാധാകൃഷ്ണന്‍ ഗൂഡല്ലൂര്‍, കിരണ്‍കുമാര്‍ ചാമരാജ് നഗര്‍, നന്ദകുമാര്‍ കോയമ്പത്തൂര്‍

അനിത സുരേഷ് കൂര്‍ഗ്എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.

കേരളത്തിലെ മലയോര പ്രദേശങ്ങളില്‍ വന്യമൃഗ അക്രമണത്തില്‍ ജീവിതം കഷ്ടത്തിലായവരെ കുറിച്ച് പഠനം നടത്തി രേഖ തയ്യാറാക്കുവാനായി ഷാജി കോക്കാടന്‍ കണ്‍വീനറായി വിവരശേഖരണ സമിതിയെയും തെരഞ്ഞെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *