November 1, 2026

വേനൽ കനക്കുന്നു വന്യജീവികൾക്ക് വെള്ളം ഉറപ്പാക്കി വനപാലകർ 

0
Img 20250309 082237
Merin S
By ന്യൂസ് വയനാട് ബ്യൂറോ

സൗത്ത് വയനാട് ഡിവിഷനിൽ ഇരുളം സ്റ്റേഷന് കീഴിൽ വന്യജീവികൾക്ക് വെള്ളവും ഭക്ഷണവും ലഭ്യമാക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. മിഷൻ ഫോർ ഫുഡ് ഫോഡർ വാട്ടർ എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായി മൂന്നാനക്കുഴിയിൽ നിലവിലുള്ള കുളം വൃത്തിയാക്കുകയും ബ്രഷ് വുഡ് ചെക്ക് ഡാം നിർമ്മിക്കുകയും ചെയ്തു. ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫും നാർഫ് എന്ന സന്നദ്ധ സംഘടനയിലെ വളണ്ടിയർമാരും ചേർന്നാണ് പ്രവർത്തനങ്ങൾ നടത്തിയത്.

 

ഈ പ്രദേശത്ത് പച്ചപ്പുല്ല് വളർത്തുന്നതിനായി മോട്ടോർ ഉപയോഗിച്ച് നനയ്ക്കുന്ന പ്രവർത്തനങ്ങളും ആരംഭിച്ചു. സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അജിത്ത് കെ. രാമൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

 

ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. പി. അബ്ദുൾ ഗഫൂർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി. വി. സുന്ദരേശൻ, എം. ഒ. ഭാസ്കരൻ, എ. കെ. സിന്ധു, നാർഫ് അംഗങ്ങളായ ആദർശ്, ഷിബിലി തുടങ്ങിയവർ സംസാരിച്ചു.

 

വന്യജീവികൾക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വരൾച്ചക്കാലത്ത് വന്യജീവികൾ കാട് വിട്ടിറങ്ങുന്നത് തടയുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *