September 12, 2026

ഗോകുലിന്റെ മരണം ജുഡീഷ്യല്‍ അന്വേഷണം വേണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ

0
Kl

 

ബത്തേരി : അമ്പലവയല്‍ പഞ്ചായത്തിലെ നെല്ലാറച്ചാലിന് സമീപം പുതിയപാടി പണിയ നഗറിലെ പരേതനായ ചന്ദ്രന്‍, അമ്മിണി ദമ്പതികളുടെ മകനായ ഗോകുല്‍
കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാരെന്ന് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അഭിപ്രായപ്പെട്ടു മുട്ടില്‍ പഞ്ചായത്തിലെ ചീപ്രം നഗറിലെ ടിയാന്റെ പരിചയക്കാരിയായ പെണ്‍ കുട്ടിയേയും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കാണാതായതിനെ തുടര്‍ന്ന് ബന്ധു വീടുകളിലും മറ്റും പ്രാദേശിക അന്വേഷണം നടത്തിയ ശേഷം ഗോകുലിന്റെ ബന്ധുക്കള്‍ എസ്.ടി പ്രൊമോട്ടറുടെ സഹായത്തോടെ 30/03/2025 ന് അമ്പലവയല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് 31/03/2025 ന് (തിങ്കളാഴ്ച്ച) വൈകുന്നേരത്തോടെ കോഴിക്കോട് നിന്ന് ഇവരെ കണ്ടെത്തിയിരുന്നു.കാണാതായ യുവാവിനെയും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെയും കണ്ടെത്തിയിട്ടും ബന്ധുക്കളെ അറിയിക്കുന്നതിലും കസ്റ്റഡിയിലുള്ള ഗോകുലിന് സുരക്ഷയൊരുക്കുന്നതിലും പോലീസിന് വീഴ്ചപറ്റിയിട്ടുണ്ട്. എന്തൊക്കെയാണ് സ്റ്റേഷനില്‍ നടന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം .അതിനായി സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്യാതെ സ്റ്റേഷനില്‍ ഇരുത്തിയതു മുതല്‍ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്.
കസ്റ്റഡിയിലെടുത്ത ഗോകുലിനെ ശ്രദ്ധിക്കുന്നതില്‍ പോലീസിന് ജാഗ്രതക്കുറവുണ്ടായതാണ് കടുംകൈ ചെയ്യാന്‍ സാഹചര്യമൊരുക്കിയത് . പതിനെട്ട് വയസില്‍ താഴെയുള്ള ഗോകിലിനെ പോക്‌സോ നിയമത്തിന്റെ പേര് പറഞ്ഞ് സമ്മര്‍ദ്ധത്തിലാക്കിയിട്ടുണ്ട് .ബന്ധുക്കളെത്തും വരെ കൃത്യമായി ശ്രദ്ധിച്ചിരുന്നെങ്കില്‍ അനിഷ്ടസംഭവം ഉണ്ടാവില്ലായിരുന്നു .പോലീസിന് വീഴ്ചപറ്റിയെന്നും ദുരൂഹതയുണ്ടെന്നും സമാഗ്രാന്വേഷണം വേണമെന്ന ആവിശ്യം ശക്തമാകുകയാണ് ഈ സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തി യഥാര്‍ത്ഥ വിവരം പുറത്ത് കൊണ്ടുവരണമെന്നും പട്ടിക വര്‍ഗ്ഗ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു
ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *