June 27, 2026

പൂവഞ്ചി മാതൃക ഉന്നതി സമഗ്ര വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

0
Jfgj

 

ബത്തേരി:നഗരസഭയിലെ 2023 -24 ജനകീയ ആസൂത്രണ വാര്‍ഷിക പദ്ധതിയായ ‘ മാതൃക ഉന്നതി സമഗ്ര വികസനത്തില്‍ ഉള്‍പ്പെടുത്തി പൂവഞ്ചി ഉന്നതിയില്‍ നടപ്പിലാക്കിയ പദ്ധതികളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് അവര്‍കള്‍ നിര്‍വഹിച്ചു. കോണ്‍ക്രീറ്റ് നടപ്പാത നിര്‍മ്മാണം, ഓവുചാല്‍ നിര്‍മ്മാണം, കുടിവെള്ള പദ്ധതികളുടെ നവീകരണം തുടങ്ങിയ വിവിധ വികസന പദ്ധതികളാണ് നടപ്പാക്കിയത്.നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് യോഗത്തിന് അധ്യക്ഷനായി. നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ റഷീദ് യോഗത്തിന് സ്വാഗതം ആശംസിച്ചു.

സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ ലിഷ ടീച്ചര്‍, ഷാമില ജുനൈസ്, സാലി പൗലോസ്, വാര്‍ഡ് വികസന കണ്‍വീനര്‍ ബിന്ദു,ഡിവിഷന്‍ കൗണ്‍സിലര്‍ എ ആര്‍ ജയകൃഷ്ണന്‍ യോഗത്തിന് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *