October 7, 2026

മാസപ്പടി കേസ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു

0
Img 20250404 184352
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ : മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ പ്രതിചേര്‍ത്ത സാഹചര്യത്തില്‍ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്തു പിണറായി വിജയന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തുകയും മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കുകയും ചെയ്തു. സമര പരിപാടി ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം പി പി ആലി,പി വിനോദ് കുമാര്‍,കെ കെ രാജേന്ദ്രേന്‍,ഹര്‍ഷല്‍ കോന്നാടന്‍,എസ് മണി,സെബാസ്റ്റ്യന്‍ കല്‍പ്പറ്റ,കെ അജിത,കെ ശശി കുമാര്‍,ആയിഷ പള്ളിയാല്‍,മുഹമ്മദ് ഫെബിന്‍,പി രാജ റാണി,പി ആര്‍ ബിന്ദു,ടി സതീഷ് കുമാര്‍,രമേശന്‍ മാണിക്യം,ഷബ്‌നാസ് തന്നാണി,മാടായി ലത്തീഫ്,ഷബീര്‍ പുത്തൂര്‍വയല്‍,തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *