തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് നീതി കാണിക്കണം: ടി സിദ്ദിഖ് എംഎല്‍എ
കല്‍പ്പറ്റ: പ്ലാന്‍ ഫണ്ടുകള്‍ വെട്ടി കുറച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാദേശികവികസന പ്രവര്‍ത്തനങ്ങളും പദ്ധതികളും അട്ടിമറിക്കുന്ന നടപടി അവസാനിപ്പിച്ച് തദ്ദേശസ്ഥാപനങ്ങളോട് നീതി കാണിക്കണമെന്ന് അഡ്വ ടി സിദ്ദിഖ് എംഎല്‍എ.തദ്ദേശസ്വയംഭരണ സ്ഥപനങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയിലും അനീതിയിലും പ്രതിഷേധിച്ചുകൊണ്ട് യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ജില്ലാ വ്യാപകമായി നടക്കുന്ന രാപ്പകല്‍ സമരങ്ങളുടെ നിയോജകമണ്ഡലം തല ഉദ്ഘാടനം കല്‍പ്പറ്റ മുനിസിപ്പല്‍ ഓഫീസിനു മുന്‍പില്‍ നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പ്ലാന്‍ഫണ്ട് നല്‍കുന്നത് ഓരോ ബജറ്റിലും എല്‍ഡിഎഫ് സര്‍ക്കാര്‍ വെട്ടിക്കുറക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമെല്ലാം സ്തംഭനാവസ്ഥയിലാണ്. വികസന പ്രവര്‍ത്തനങ്ങള്‍ മുരടിച്ചിരിക്കുന്നു. ഈ മാര്‍ച്ചില്‍ അനുവദിച്ച ഫണ്ടിലും ഭീമമായ വെട്ടിക്കുറക്കലാണ് നടത്തിയിരിക്കുന്നതെന്നും അനുവദിക്കുന്ന ഫണ്ടുകള്‍ പോലും ചെലവഴിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന്- രാസലഹരി വ്യാപനം, ലഹരി ഉപയോഗിച്ചുകൊണ്ടുള്ള അതിക്രമങ്ങള്‍, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ തടയുന്നതിന് അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എന്‍ മുസ്തഫ അധ്യക്ഷനായിരുന്നു. പി പി ആലി, , ഗിരീഷ് കല്‍പ്പറ്റ,സി മൊയ്ദീന്‍ കുട്ടി,പി വിനോദ് കുമാര്‍, മുജീബ് കേയം തൊടി, , ഹര്‍ഷല്‍ കോന്നാടന്‍,എ പി ഹമീദ്,എം പി നവാസ്,അലവി വടക്കേതില്‍,കെ കെ രാജേന്ദ്രന്‍,കെ അജിത,സരോജിനി ഓടമ്പത് തുടങ്ങിയവര്‍ സംസാരിച്ചു.ഈ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് യുഡിഎഫ് നടത്താനിരിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ആദ്യഘട്ടമായി ഏപ്രില്‍ 4,5 തീയതികളിലായി ജില്ലയിലെ മുഴുവന്‍ മുനിസിപ്പല്‍ പഞ്ചായത്ത് ഓഫീസുകള്‍ക്ക് മുന്‍പിലും യുഡിഎഫിന്റെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം സംഘടിപ്പിച്ചു. ഏപ്രില്‍ നാലിന് വൈകുന്നേരം 4 മണിക്ക് തുടങ്ങി ഏപ്രില്‍ അഞ്ചിന് രാവിലെ എട്ടുമണിക്ക് സമാപിക്കും. മുട്ടില്‍ പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ ഡിസിസി പ്രസിഡണ്ട് എന്‍ ഡി അപ്പച്ചന്‍ രാപ്പകല്‍ സമരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കണിയാമ്പറ്റയില്‍ യുഡിഎഫ് ചെയര്‍മാന്‍ കെ കെ അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. മൂപ്പൈനാട് കെപിസിസി മെമ്പര്‍ പി പി ആലി,കോട്ടത്തറയില്‍ പിടി ഗോപാലക്കുറുപ്പ്, വെങ്ങപ്പള്ളിയില്‍ റസാഖ് കല്‍പ്പറ്റ, തരിയോട് എം എ ജോസഫ്,പൊഴുതനയില്‍ ടി ഹംസ, വൈത്തിരിയില്‍ ടി ജെ ഐസക് പടിഞ്ഞാറത്തറയില്‍ യഹിയ ഖാന്‍ തലക്കല്‍, മേപ്പാടിയില്‍ സലിം മേമന തുടങ്ങിയവര്‍ രാപ്പകല്‍ സമരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.





Leave a Reply