June 29, 2026

നിര്‍ത്തലാക്കിയ പരീക്ഷകളും, സ്‌കോളര്‍ഷിപ്പുകളും ഉടന്‍ ആരംഭിക്കണം: ടി. സിദ്ധിഖ് എം.എല്‍.എ

0
img_20250409_191936
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: നിര്‍ത്തലാക്കിയ പരീക്ഷകളും, സ്‌കോളര്‍ഷിപ്പുകളും ഉടന്‍ ആരംഭിക്കണമെന്ന് അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ്ജ് കുര്യനെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു.

ദേശീയ മത്സര പരീക്ഷയായ എന്‍.ടി.എസ്.ഇ, പൊതുവിദ്യാഭ്യാസ മേഖല മുതല്‍ പി.എച്ച്.ഡി വരെ അനുവദിച്ചിരുന്ന വിവിധ സ്‌കോളര്‍ഷിപ്പുകള്‍ വെട്ടിക്കുറച്ചതും, പിന്‍വലിച്ചതുമായ നടപടി പുനപരിശോധിക്കണമെന്ന് എം.എല്‍.എ മന്ത്രിക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

 

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പദ്ധതി അനുവദിക്കുന്നതിന് പകരം ന്യൂനപക്ഷ സമുദായങ്ങളുള്‍പ്പെടെ എല്ലാ സമുദായത്തിലേയും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന വിവിധ പദ്ധതികള്‍ വെട്ടിക്കുറച്ചതും, ഇല്ലാതാക്കാന്‍ ശ്രമിച്ചതുമായ നടപടി ഏറെ ഖേദകരമാണ്. ഇത് അടിയന്തിരമായി പരിഹരിക്കുവാന്‍ നേതൃത്വം കൊടുക്കണമെന്ന് എം.എല്‍.എ മന്ത്രിയോട് ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *