ബദ്റുല്‍ ഹുദയില്‍ ഹാജിമാര്‍ക്ക് പഠന ക്ലാസും ഇഹ്‌റാം വസ്ത്ര വിതരണവും
പനമരം: ഈ വര്‍ഷത്തെ വിശുദ്ധ ഹജ് കര്‍മ്മത്തിന് അവസരം ലഭിച്ച സര്‍ക്കാറിലെയും സ്വകാര്യ ഹജ് ഗ്രൂപ്പുകളിലേയും ഹാജിമാര്‍ക്ക് പനമരം ബദ്‌റുല്‍ ഹുദയില്‍ ഹജ് പഠന ക്‌ളാസ് നടക്കുന്നു ഏപ്രില്‍ 17 ന് വ്യാഴം
രാവിലെ 10 മണിക്ക് സംസ്ഥാനത്തെ മികച്ച ഡോക്ടായിതെരഞ്ഞെടുക്കപ്പെട്ട ഡോ: ദാഹിര്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും മര്‍കസ് മുദരിസും പ്രമുഖ പണ്ഡിതനും ഈ വര്‍ഷത്തെ മര്‍കസ് ഹജ്അമീറുമായ സയ്യിദ് ജസീല്‍ ശായില്‍ ഇര്‍ഫാനി കാമില്‍ സഖാഫി ക്‌ളാസിന് നേതൃത്വം നല്‍കും.അബ്ദുന്നാസിര്‍ മുസ്ലിയാര്‍ തലശ്ശേരി, അബ്ദുല്‍ ഗഫൂര്‍ സഖാഫി കുന്നളം പി. ഉസ്മാന്‍ മൗലവി തുടങ്ങിയവര്‍ സംസാരിക്കും.
പങ്കെടുക്കുന്ന മുഴുവന്‍ ഹാജിമാര്‍ക്കും ബദ്‌റുല്‍ ഹുദയുടെ ഗിഫ്റ്റായി ഒരു ജോഡി ഇഹ്‌റാം വസ്ത്രം നല്‍കും. മികച്ച ഡോക്ടര്‍ക്കുള്ള സംസ്ഥാ അവാര്‍ഡ് ലഭിച്ച ഡോക്ടര്‍ ദാഹിര്‍ മുഹമ്മദിനെ ചടങ്ങില്‍ ആദരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു





Leave a Reply