കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെയുള്ള കള്ളകേസിനെതിരെ പ്രതിഷേധം
കല്‍പ്പറ്റ:കല്‍പ്പറ്റയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. എ.ഐ.സി.സി. മെമ്പര്‍ പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ഡി.സി.സി. വൈസ് പ്രസിഡണ്ട് ഒ.വി. അപ്പച്ചന്‍ അധ്യക്ഷനായി.പാര്‍ട്ടിക്ക് വേണ്ടി സോണിയയും, രാഹുലും അടങ്ങുന്ന അഞ്ചഗ സമിതി ഏറ്റെടുത്തത് കള്ളപ്പണമാണെന്ന ഇ.ഡി.യുടെ കണ്ടെത്തലും, കേസെടുക്കലും രാക്ഷ്ട്രീയമായി കോണ്‍ഗ്രസ്സിനെ ഇല്ലായ്മ ചെയ്യാനാണെന്ന് തീര്‍ച്ചയാണ്,അത്തരം കേസുകളൊന്നും വിലപോകില്ലെന്ന് പ്രഖ്യാപിച്ചാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
1938 ല്‍ പ്രസിദ്ധീകരണമാരംഭിച്ച പാര്‍ട്ടി പത്രമായ നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ പ്രചാരണം 2008 ല്‍ നിന്നതിനു ശേഷം ബോംബെയിലും, ഡല്‍ഹിയിലും, ലക്‌നൗവിലും ഉള്ള ഓഫീസുലളിലെ ജീവനക്കാരുടെ കോമ്പന്‍സേഷന്‍ കൊടുത്തു പിരിച്ചു വിട്ടത് സോണിയാ ഗാന്ധിയും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമാണ്.അതിന് വേണ്ടി ചെലവ് ചെയ്ത 90 കോടി രൂപ തിരിച്ചു ലഭിക്കാത്തതിനാലും, സ്ഥാപനങ്ങള്‍ അനാഥമാകാതിരിക്കുവാനും
കെ.പി.സി.സി. മെമ്പര്‍ പി.പി. ആലി, അഡ്വ: എന്‍.കെ. വര്ഗീസ്, മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.ജെ. ഐസക്, എം.എ. ജോസഫ്, ബിനു തോമസ്, എം.ജി. ബിജു, പി.കെ. അബ്ദുല്‍ റഹിമാന്‍, പി. വിനോദ് കുമാര്‍, ജയപ്രസാദ്, ഉമ്മര്‍ കുണ്ടാട്ടില്‍, ബി. സുരേഷ് ബാബു, പോള്‍ കൂവക്കല്‍, ജോയ് തൊട്ടിത്തറ, ഒ.വി. റോയ്, ജോസ് പടിഞ്ഞാറത്തറ, ഹര്‍ഷന്‍ കോങ്ങാടന്‍, ഫൈസല്‍ പാപ്പിന, ജോസ് പി.കെ., കെ.കെ. രാജേന്ദ്രന്‍, ആര്‍. ഉണ്ണികൃഷ്ണന്‍, ഒ.പി. അബ്ദു റഹിമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply