May 31, 2026

ബൈക്ക് മോഷ്ടാവിനെ കര്‍ണാടകയില്‍ നിന്ന് പിടികൂടി

0
vfsd

 

ബത്തേരി: കടയുടെ മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച് കര്‍ണാടകയിലേക്ക് കടത്തിയയാളെ പിടികൂടി. കര്‍ണാടക, കൗദള്ളി, മുസ്ലിം ബ്ലാക്ക്സ്ട്രീറ്റ്, ഇമ്രാന്‍ ഖാനെയാണ് ബത്തേരി പോലീസ് കൈദള്ളിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.ഈ കഴിഞ്ഞ ആറാം തിയ്യതി രാത്രിയോടെയാണ് ബത്തേരി, കോട്ടക്കുന്നിലെ ഫുഡ് പോയിന്റ് എന്ന കടയുടെ മുന്നില്‍ വെച്ചിരുന്ന 80000 രൂപ വില വരുന്ന സ്പ്ലെണ്ടര്‍ ബൈക്ക് മോഷണം പോയത്.സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പ്രതിയെയും ബൈക്കും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

എസ്.ഐ അബ്ദുല്‍ റസാക്ക്, എസ്.സി.പി.ഒ രജീഷ്, സി.പി. ഒമാരായ അജിത്, പ്രിവിന്‍ ഫ്രാന്‍സിസ്, ഡ്രൈവര്‍ ലബ്നാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *