May 8, 2026

എംഡിഎംഎയും, ഒരു പാക്കറ്റ് ഹാന്‍സും പിടികൂടി

0
ads
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം:ഹാന്‍സ് കടത്തുന്നതായി ലഭിച്ച സൂചനയെ തുടര്‍ന്ന് പനമരം പോലീസ് നടത്തിയ വാഹന പരിശോധനയില്‍ യുവാവില്‍ നിന്നും 2.587 ഗ്രാം എംഡിഎംഎ യും, ഒരു പാക്കറ്റ് ഹാന്‍സും പിടികൂടി. തോണിച്ചാല്‍ പയിങ്ങാട്ടിരി പള്ളിക്കണ്ടി വീട്ടില്‍ അജ്മല്‍ (27) നെയാണ് പനമരം പോലീസ് പിടികൂടിയത്. കാപ്പുഞ്ചാല്‍ വെച്ച് ഇന്ന് വൈകിട്ടായിരുന്നു സംഭവം. മയക്കുമരുന്ന് കടത്തുന്നതിനായി പ്രതി ഉപയോഗിച്ച കെ എല്‍ 10 കെ 7661 നമ്പര്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇയാള്‍ക്ക് എംഡിഎംഎ നല്‍കിയത് താമരശ്ശേരി സ്വദേശിയാണെന്ന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിനെ കുറിച്ചും പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *