July 26, 2026

ഫുട്ബോള്‍ അക്കാദമി വാര്‍ഷികം നാളെ

0
bfgdf

 

കമ്പളക്കാട്: കമ്പളക്കാട് യാസ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യാസ് ഫുട്ബോള്‍ അക്കാദമിയുടെ രണ്ടാം വാര്‍ഷിക ഉദ്ഘാടനം നാളെ. ഉച്ചക്ക് മൂന്നിന് കമ്പളക്കാട് അന്‍സാരിയ മദ്റസ അങ്കണത്തില്‍ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ഗഫൂര്‍ കാട്ടി, സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എം. മധു, ഫുട്ബോള്‍ അസോസിയേഷന്‍ വയനാട് സെക്രട്ടറി ബിനു തോമസ്, ഇസ്സത്തുല്‍ ഇസ്ലാം സൗത്ത്സോണ്‍ മദ്റസ മാനേജ്മെന്റ് സെക്രട്ടറി പി.ടി അഷ്റഫ് ഹാജി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂര്‍ഷ ചേനോത്ത് ചടങ്ങില്‍ അധ്യക്ഷനാവും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *