July 27, 2026

പഹൽഗാം ഭീകരാക്രമണം: പനമരത്ത് ഐക്യദാർഢ്യ സമ്മേളനവും അനുശോചനവും

0
img_20250425_205218
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം അർപ്പിച്ച് കൊണ്ടും ഇന്ത്യൻ സേനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും പനമരം ബദ്റുൽ ഹുദയിൽ ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു. “ഭീകരതക്ക് ഇന്ത്യയെ തോൽപ്പിക്കാനാവില്ല” എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രധാന മുദ്രാവാക്യം.

 

ബദ്റുൽ ഹുദ ജനറൽ സെക്രട്ടറി പി. ഉസ്മാൻ മൗലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മെമ്പർ എ. സൈഫുദ്ദീൻ ഹാജി ഉദ്ഘാടനം നിർവഹിച്ചു.

 

എം. എ. ചാക്കോ പനമരം, റഷീദുദ്ദീൻ ശാമിൽ ഇർഫാനി, ഇബ്രാഹീം സഖാഫി, വി. ഹംസ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ സമ്മേളനത്തിൽ സംസാരിച്ചു. തുടർന്ന്, എ. സൈഫുദ്ദീൻ ഹാജി ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

 

ഈ സമ്മേളനം ഭീകരതയ്‌ക്കെതിരായ രാജ്യത്തിന്റെ ഐക്യത്തെയും ധീരരായ ഇന്ത്യൻ സൈനികർക്കുള്ള പിന്തുണയെയും എടുത്തു കാണിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *