July 27, 2026

എസ് എസ് എഫ് ഡിവിഷന്‍ സമ്മേളനം 29 ന് മാനന്തവാടിയില്‍

0
dfsdf

 

മാനന്തവാടി:സെലിബ്രേറ്റിങ് ഹ്യൂമാനിറ്റി ശരികളുടെ ആഘോഷം എന്ന പ്രമേയത്തില്‍ സുന്നി സ്റ്റുഡന്റസ് ഫെഡറേഷന്‍ (എസ്.എസ്.എഫ്) ലഹരിക്കെതിരെ നടത്തുന്ന രണ്ടാം ഘട്ട സമരങ്ങളുടെ ഭാഗമായി എസ്.എസ്.എഫ് മാനന്തവാടി ഡിവിഷന്‍ സമ്മേളനം എപ്രില്‍ 29ന് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
29ന് ഉച്ചക്ക് 2 മണിക്ക് ഗ്രീന്‍സ് ഓഡിറ്റോറിയത്തില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി എസ് ഷറഫുദ്ദീന്‍ ഉദ്ഘാടനം ചെയ്യും.വിദ്യാര്‍ത്ഥി റാലിയോട് കൂടി സമ്മേളനം സമാപിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സിനാന്‍ സഅദി ( പ്രസിഡന്റ് എസ് എസ്എഫ് മാനന്തവാടി),മുഹമ്മദ് അഹ്സനി (സെക്രട്ടറി എസ് എസ് എഫ് മാനന്തവാടി),മുഹമ്മദ്മുഹ്‌സിന്‍ ( സെക്രട്ടറി ),മുഹമ്മദ് ആഷിഖ് ( സെക്രട്ടറി) എന്നിവര്‍ പങ്കെടുത്തു.

ഡിവിഷന്‍ പ്രസിഡന്റ് സിനാന്‍ സഅദി അധ്യക്ഷത വഹിക്കും. സംസ്ഥാന, ജില്ലാ പ്രതിനിധികള്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും
‘അധികാരികളേ, നിങ്ങളാണ് പ്രതി’ എന്ന പ്രമേയത്തില്‍ നടന്ന ഒന്നാം ഘട്ട ലഹരി വിരുദ്ധ സമരത്തിന്റെ ഭാഗമായി ഭാഗമായി പഞ്ചായത്ത് ഓഫീസ് ധര്‍ണ്ണകള്‍, ബോധവല്‍ക്കരണ സംഗമങ്ങള്‍, നിവേദന സമര്‍പ്പണങ്ങള്‍ തുടങ്ങിയ വ്യത്യസ്ത പദ്ധതികളിലൂടെ അധികാരികളിലും, സമൂഹത്തിലും ലഹരിക്കെതിരെയുള്ള കൂടുതല്‍ ജാഗ്രതയുണ്ടാക്കുകയായിരുന്നു ഒന്നാം ഘട്ടത്തില്‍ എസ് എസ് എഫ് ലക്ഷ്യം വെച്ചത്. എങ്കിലും ലഹരി ഉപയോഗങ്ങളുടെ കോണിലൂടെ പുതിയ വിദ്യാര്‍ത്ഥികളെ ഒന്നടങ്കം മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്ന അപകടം തിരിച്ചറിഞ്ഞു കൊണ്ടാണ് പുതു തലമുറയുടെ ശരികളെ ഉയര്‍ത്തിക്കാട്ടി ‘സെലിബ്രെറ്റിങ് ഹ്യൂമാനിറ്റി-ശരികളുടെ ആഘോഷം’ എന്ന പ്രമേയത്തില്‍ സംഘടനയുടെ 53-ാം വാര്‍ഷികം രണ്ടാം ഘട്ട ലഹരി വിരുദ്ധ സമരമായി ആഘോഷിക്കുന്നത്.വിദ്യാര്‍ഥി സമൂഹത്തിന്റെ നന്മയെ അംഗീകരിക്കാനും ശരികളോടുള്ള അവരും ആഭിമുഖ്യത്തെ പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമങ്ങളോടൊപ്പം അവരെ കുറ്റപ്പെടുത്തുന്ന മനോഭാവങ്ങള്‍ക്ക് മാറ്റം വരുത്തുക എന്നത് കൂടിയാണ് രണ്ടാം ഘട്ട സമര പ്രവര്‍ത്തനത്തിലൂടെ എസ് എസ് എഫ് ലക്ഷ്യമാക്കുന്നത്.പ്രമേയ ലക്ഷ്യം സമൂഹത്തില്‍ കൃത്യമായി കൈമാറാന്‍ സെക്ടറുകളില്‍ ലഹരി വിരുദ്ധ മാരത്തോണ്‍, സ്ട്രീറ്റ് പാര്‍ലമെന്റ്, യൂണിറ്റുകളില്‍ വോയ്സ് ഓഫ് ഹോപ്പ്, സ്ട്രീറ്റ് പള്‍സ് തുടങ്ങിയ പദ്ധതികളും നടന്നു വരുന്നുണ്ട്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *