February 18, 2026

മന്ത്രി മുഹമ്മദ് റിയാസ് ബെയ്‌ലി സ്റ്റാള്‍ സന്ദര്‍ശിച്ചു

0
hlk

 

എന്റെ കേരളം പ്രദര്‍ശന വിപണമേളയില്‍ മുണ്ടക്കൈ-ചൂരല്‍മലദുരന്തത്തിലെ അതിജീവിതര്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ ഒരുക്കിയ ബെയ്ലി സ്റ്റാള്‍ വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു. ദുരന്തം അതിജീവിച്ചവര്‍ക്കായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍തുടങ്ങിയ, സ്റ്റാര്‍ട്ടപ്പ് മിഷന്‍ സഹായത്തോടെ ബാഗ്, കുടതുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് പ്രദര്‍ശനത്തിന് വെച്ചിട്ടുള്ള സ്റ്റാളാണ് മന്ത്രി സന്ദര്‍ശിച്ചത്.

ബെയ്‌ലി കഫെ, മുള ഉല്‍പ്പന്നങ്ങള്‍, കുടിവെള്ള കുപ്പി തുടങ്ങിയവയും ബെയ്‌ലിക്ക് കീഴില്‍ നിര്‍മ്മിക്കുന്നുണ്ട്. സ്വയംതൊഴില്‍ പരിശീലനവും നടത്തി വരുന്നു. ബെയ്ലി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ജില്ലാ ഭരണകൂടം തെരഞ്ഞെടുത്തിരിക്കുന്നത് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരെയാണ്. പ്രദര്‍ശന വിപണന മേളയിലെ മറ്റ് സ്റ്റാളുകളും മന്ത്രി സന്ദര്‍ശിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *