July 15, 2026

ഏഷ്യന്‍ പഞ്ചഗുസ്തി മത്സരത്തിന് വയനാട്ടില്‍ നിന്നും 5 പേര്‍

0
gfjd

 

കല്‍പ്പറ്റ: മെയ് 3 മുതല്‍ 10 വരെ ഡല്‍ഹിയില്‍ നടക്കുന്ന ഇരുപത്തി മൂന്നാമത് ഏഷ്യന്‍ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ജഴ്‌സിയണിയാന്‍ വയനാടില്‍ നിന്ന് അഞ്ച് പേര്‍. സൂര്യനന്ദന്‍ എ. പി , തോമസ് ടി.പി , സ്റ്റീവ് തോമസ് , നവീന്‍ പോള്‍ , എലെയ്ന്‍ ആന്‍ നവീന്‍ എന്നിവരാണ് കഴിഞ്ഞ ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടിയത്. ഡല്‍ഹി ലീല അംബിയെന്‍ സ് ഹോട്ടലാണ് മത്സര വേദി. ജില്ലാ പഞ്ചഗുസ്തി അസ്സോസിയേഷന്‍ പുല്‍പ്പള്ളി ലക്‌സ് ഇന്‍ റിസോര്‍ട്ടില്‍ വച്ച് കായിക താരങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കി.

യോഗത്തില്‍ കബീര്‍ കെ , ഗ്രിഗറി വൈത്തിരി , സുരേന്ദ്രന്‍ കെ .യു, അനൂപ് കുമാര്‍ , ബിജേഴ്‌സ് മാത്യു, നവീന്‍ പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു .

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *