ദുരന്തബാധിതരായ സ്ത്രീകളെ പരാമര്‍ശിച്ച് അശ്ലീല കമന്റിട്ട ആള്‍ പിടിയില്‍
കല്‍പ്പറ്റ:വ്യക്തിവിരോധം തീര്‍ക്കാനായി വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട ആള്‍ പിടിയിലായി. ചെതലയം സ്വദേശി ബാഷിദാണ് പിടിയിലായത്. എറണാകുളം സ്വദേശി റി ജോയുടെ പേരിലാണ് ഇയാള്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കുകയും മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ നടന്ന തൊട്ടടുത്ത ദിവസം ദുരന്തബാധിതരായ സ്ത്രീകളെ പരാമര്‍ശിച്ച് അശ്ലീല വാക്കുകള്‍ ഉപയോഗിച്ച് കമന്റിടുകയും ചെയ്തത്. വയനാട് സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടു വില്‍ ആണ് പ്രതി പിടിയിലായത്.




Leave a Reply