October 29, 2026

കൊലപാതകകേസിലെ പ്രതികളെ വെറുതെ വിട്ടു 

0
img_20250429_182335
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടിയിൽ പഴയ ഇരുമ്പ്, പ്ലാസ്റ്റിക് എന്നിവ പെറുക്കി നടന്നിരുന്ന പാലക്കാട് സ്വദേശി ഉണ്ണികൃഷ്‌ണൻ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലിലായിരുന്നവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. മാനന്തവാടി സ്വദേശികളും ഉണ്ണികൃഷ്‌ണൻ എന്നയാളുടെ സുഹൃത്തുക്കളുമായിരുന്നുവെന്ന് പറയപ്പെടുന്ന തങ്കച്ചൻ, വാസു എന്നിവരെയാണ് മാനന്തവാടി അഡീഷണൽ സെഷൻസ് ജഡ്‌ജി ബിജു വെറുതെ വിട്ടത്. 2020 ജൂൺ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം മാനന്തവാടി മൈസൂർ റോഡിൽ അന്ന് നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ ഉണ്ണികൃഷ്‌ണനെ മരിച്ച നിലയിൽ കണ്ടതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി പ്രതികൾക്ക് വേണ്ടി ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ അഭിഭാഷകരായ ചീഫ് ഡിഫൻസ് കൗൺസിൽ അഡ്വ. വി.കെ സുലൈമാൻ, അസിസ്റ്റ്ൻ്റുമാരായ അഡ്വ.സാരംഗ് എം.ജെ, അഡ്വ. ക്രിസ്റ്റഫർ ജോസ് എന്നിവർ ഹാജരായി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *