ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു;നിരവധി പേർക്ക് പരിക്ക്
മാനന്തവാടി: മൈസൂർ റോഡിൽ ഒണ്ടയങ്ങാടി 54 ലിന് സമീപം കർണാടക കെ എസ് ആർ ടി സി ബസ്സും മലപ്പുറത്ത് നിന്നുള്ള ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് 4 മണിയോടെ ആയിരുന്നു അപകടം. ഇരു വാഹനങ്ങളുടെയും മുൻ ഭാഗം തകർന്നതിനെ തുടർന്ന് ബസ്സ് ഡ്രൈവറെ ഫയർ ഫോഴ്സ് എത്തിയാണ് പുറത്ത് എത്തിച്ചത്.
പെരിന്തൽമണ്ണ പുലാമന്തോൾ എന്ന സ്ഥലത്ത് നിന്നും ബാവലി മഖാം തീർത്ഥാടനത്തിന് വന്ന ആളുകൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസും കർണാടക കെ എസ് ആർ ടി സി യും കൂട്ടിയിടിച്ച അപകടത്തിൽ 30 ലധികം പേർക്ക് പരിക്ക് പറ്റി . പരിക്ക് പറ്റിയവരെ നിലവിൽ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട് .
നിലവിൽ ആരുടെയും നില ഗുരുതരം അല്ല.




Leave a Reply