July 28, 2026

മാനന്തവാടി മെഡിക്കൽ കോളേജ്: സർക്കാർ വാഗ്ദാനങ്ങളിൽ പ്രതിഷേധം; ശനിയാഴ്ച ലീഗിന്റെ മാർച്ച്

0
img_20250501_190822
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി മെഡിക്കൽ കോളേജിന്റെ കാര്യത്തിൽ സർക്കാരും മാനന്തവാടിയിലെ മന്ത്രിയും വയനാട്ടിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.മുഹമ്മദ് ആരോപിച്ചു. മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കഴിഞ്ഞ ദിവസം ഉണ്ടായ ബസ് അപകടത്തിൽ പരിക്കേറ്റവരെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയ ടി.മുഹമ്മദ്, മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കാത്തതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇതിനെതിരെ ശക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി മറ്റന്നാൾ (ശനിയാഴ്ച) രാവിലെ 10 മണിക്ക് മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്താൻ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.

 

യോഗത്തിൽ പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അസീസ് കോറോം സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റുമാരായ എൻ.നിസാർ അഹമ്മദ്, വള്ളിയാട്ട് അബ്ദുള്ള ഹാജി, സെക്രട്ടറി വി.ആസ്സയ്നാർ ഹാജി, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളായ പടയൻ മുഹമ്മദ്, അഹമ്മദ് മാസ്റ്റർ, റിൻഷാദ്, ഡി.അബ്ദുല്ല, പി.കെ.അബ്ദുൾ അസീസ്, കൊച്ചി ഹമീദ്, ഉസ്മാൻ പള്ളിയാൽ, വി.അബ്ദുള്ള ഹാജി, നസീർ തിരുനെല്ലി, എം.സുലൈമാൻ ഹാജി, ടി.മൊയ്‌ദു, പി.സി.ഇബ്രാഹിം ഹാജി, ജമാൽ, ഹാരിസ് കാട്ടിക്കുളം, പി.വി.എസ്.മൂസ, അഷ്‌റഫ് പേരിയ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *