സിജി കമ്മ്യൂണിറ്റി ഡവലപ്മെന്റ് സെന്റര്‍ ഉദ്ഘാടനം മെയ് 10 ന്
കല്‍പ്പറ്റ: സാമ്പത്തികമായും, സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യയുടെ (സിജി) നേതൃത്വത്തില്‍ മേപ്പാടി കേന്ദ്രീകരിച്ച് കമ്യൂണിറ്റി ഡെവലപ്മെന്റ് സെന്ററര്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പദ്ധതിയുടെ ഉദ്ഘാടനം മെയ് 10 ശനിയാഴ്ച രാവിലെ 10 മണിക്ക് മേപ്പാടിഅക്ഷര ലൈബ്രറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ദീഖ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ പദ്ധതിരേഖ പ്രകാശനം ചെയ്യും.
മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ബാബു ലോഗോ പ്രകാശനം നിര്‍വഹിക്കും.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു , മൂപ്പൈനാട്പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന്‍, സിജി എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എ.പി നിസാം , പ്രോജക്ട് ഡയരക്ടര്‍ കെ. മുഹമ്മദ് ഷാ, സിജി ജില്ലാ പ്രസിഡണ്ട്‌ഡോ. ബാവ കെ. പാലുകുന്ന്, മുഹമ്മദ് അലി ഓവിങ്ങല്‍, പി.ടി അഷ്റഫ്, വിവിധ സാമൂഹിക ‘ രാഷ്ട്രീയ സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
തൊഴില്‍ സംരംഭകത്വ പരിശീലനം, ഉപരിപഠന മാര്‍ഗനിര്‍ദേശം, സാമ്പത്തിക സാക്ഷരത, ആരോഗ്യ ,ബോധവത്ക്കരണം മുതലായ മേഖലകളില്‍ സൗജന്യ സേവനം ലഭ്യമാക്കും. ദിവസവേതന തൊഴിലാളികള്‍, കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങള്‍, സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതില്‍ പ്രത്യേക ഊന്നല്‍ നല്‍കും.സര്‍ക്കാര്‍ ,സര്‍ക്കാര്‍ ഇതര ഏജന്‍സികള്‍ , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതു സംരംഭങ്ങള്‍ എന്നിവയുമായി സഹകരിച്ചുകൊണ്ടാണ് പദ്ധതി നടപ്പില്‍ വരുത്തുക.വാര്‍ത്താ സമ്മേളനത്തില്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സുഫൈദ് കൊടക്കല്‍, സിജി ജില്ലാ പ്രസിഡണ്ട് ഡോ. ബാവ കെ.പാലുകുന്ന്, എസ്. ഉമ്മര്‍ മാസ്റ്റര്‍, മജീദ് തെനേരി എന്നിവര്‍ പങ്കെടുത്തു.





Leave a Reply