പ്ലസ് വണ്‍ പ്രവേശന ഹെല്‍പ്പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്തു
ബത്തേരി:ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് കരിയര്‍ ഗൈഡന്‍സ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാര്‍ഗ്ഗനിര്‍ദ്ദേശ ക്ലാസും ഹെല്‍പ്പ് ഡെസ്‌കും ഡിവിഷന്‍ കൗണ്‍സിലര്‍ ജംഷീര്‍ അലി ഉദ്ഘാടനം ചെയ്തു.നിര്‍മ്മിത ബുദ്ധിയുടെ ഈ കാലഘട്ടത്തിലെ പുതിയ കരിയര്‍ മേഖലകളെക്കുറിച്ചും തൊഴില്‍ സാധ്യതകളെക്കുറിച്ചും പ്രിന്‍സിപ്പാള്‍ പി.എ അബ്ദുള്‍ നാസര്‍ വിശദീകരിച്ചു. ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളെക്കുറിച്ചും അദ്ദേഹം ക്ലാസ്സില്‍ പരാമര്‍ശിച്ചു. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനിത പി.സി അവതരിപ്പിച്ചു.
പി.ടി. എ വൈസ് പ്രസിഡന്റ് വി എം സുധി അധ്യക്ഷനായി. കരിയര്‍ ഗൈഡ് വിജി യു പി സ്വാഗതം ആശംസിച്ചു. എച്ച് ഐ ടി സി ബിനോജ്. സി നന്ദി പറഞ്ഞു





Leave a Reply