April 28, 2026

മാനന്തവാടിയില്‍ വയോധികക്കായി തിരച്ചില്‍ തുടരുന്നു;കാട്ടിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

0
xcxcxc
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി:മാനന്തവാടിയില്‍ കാണാതായ വയോധികക്കായി തിരച്ചില്‍ തുടരുന്നു. പിലാക്കാവ് മണിയന്‍കുന്ന് ഊന്നുകല്ലില്‍ ലീലയെയാണ് കാണാതായത്. സമീപത്തെ വനത്തിലേക്ക് ലീല പോകുന്ന ദൃശ്യങ്ങള്‍ വനം വകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോട് കൂടി വനത്തിലൂടെ പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.ഞായറാഴ്ച വൈകിട്ടാണ് ലീലയെ കാണാതായത്. മാസങ്ങള്‍ക്ക് മുമ്പ് കടുവ പശുവിനെ കൊന്ന പ്രദേശമാണിത്. പ്രദേശത്ത് വനം വകുപ്പും പൊലീസും തിരച്ചില്‍ നടത്തുന്നു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *