May 6, 2026

വാട്ടര്‍ എടിഎം സ്ഥാപിച്ച് തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് ;ഇനി ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ ശുദ്ധജലം

0
വാട്ടര്‍ എടിഎം സ്ഥാപിച്ച് തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് ഇനി ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ ശുദ്ധജലം
By ന്യൂസ് വയനാട് ബ്യൂറോ

ഹരിത ചട്ടങ്ങള്‍ പാലിച്ച് ശുദ്ധമായ കുടിവെള്ളം നല്‍കാന്‍
വാട്ടര്‍ എടിഎം സ്ഥാപിച്ചു തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത്.
ഗ്രാമപഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 3.5 ലക്ഷം രൂപ ചെലവില്‍ തലപ്പുഴ ടൗണിലാണ് വാട്ടര്‍ മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്. ഉദ്ഘാടനം ഉടനുണ്ടാകും. പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദവും തുച്ഛമായ നിരക്കിലും ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം നല്‍കുന്ന ജലവിതരണ യൂണിറ്റാണ് വാട്ടര്‍ എടിഎം മെഷീന്‍. വെള്ളം ശുദ്ധീകരിക്കാന്‍ നൂതന ഫില്‍ട്രേഷന്‍ സാങ്കേതമായ റിവേഴ്സ് ഓസ്മോസിസ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്.

ഒരു ലിറ്റര്‍ ശുദ്ധജലത്തിന് ഒരു രൂപയാണ് നിരക്ക്. ഒരു രൂപ നാണയം മെഷീനില്‍ ഇട്ടാല്‍ ഒരു ലിറ്റര്‍ വെള്ളം ലഭിക്കും. 5 രൂപ ഇട്ടാല്‍ അഞ്ചു ലിറ്ററും 10 രൂപയ്ക്ക് 10 ലിറ്ററും ലഭിക്കും. പണം ജി പേ, ഫോണ്‍ പേ ആയും നല്‍കാം. ജലം ശേഖരിക്കാനുള്ള കുപ്പി/പാത്രം ഉപഭോക്താവ് കരുതണം. പൊതുവിപണിയില്‍ ഒരു ലിറ്റര്‍ വെള്ളത്തിന് 20 രൂപയാണ് ഈടാക്കുന്നത്.

കടകളില്‍ നിന്നും മിനറല്‍ വാട്ടര്‍ വാങ്ങുമ്പോള്‍ ബാക്കിയാകുന്ന പ്ലാസ്റ്റിക് കുപ്പിയുടെ സംസ്‌ക്കരണ പ്രശ്‌നത്തിനും വാട്ടര്‍ എടിഎം പരിഹാരമാകുന്നു.വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാനും പരിസ്ഥിതിയ്ക്ക് ദോഷമാകുന്ന പ്ലാസ്റ്റിക് മാലിന്യം പൂര്‍ണമായും ഇല്ലാതാക്കുകയുമാണ് വിനോദസഞ്ചാര പ്രാധാന്യം കൂടിയുള്ള തവിഞ്ഞാല്‍ ലക്ഷ്യംവെക്കുന്നത്.വിനോദസഞ്ചാര മേഖലയില്‍ ഹരിത ചട്ടങ്ങള്‍ പാലിക്കുക പ്രാധാന്യമേറിയ ഒന്നാണ്. ഗ്രാമപഞ്ചായത്തിലെ പേരിയ, വാളാട് എന്നിവിടങ്ങളിലും വാട്ടര്‍ എടിഎം സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *