രാജീവ് ഗാന്ധിയുടെ ധാർശനിക ചിന്തകളാണ് ഇന്നും രാജ്യത്തിന്റെ പ്രതീക്ഷ-എൻ ഡി അപ്പച്ചൻ
കൽപ്പറ്റ:- ആധുനിക ഭാരതത്തെ പടുത്തുയർത്തുന്നതിന് രാജീവ് ഗാന്ധി മുന്നോട്ട് വെച്ച ധാർശനിക ചിന്തകളാണ് ഇന്നും ഇന്ത്യാ രാജ്യത്തിന്റെ പ്രതീക്ഷയെന്ന് വയനാട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ. രാജീവിന്റെ ഓർമ്മകൾ നമ്മുടെ മുമ്പിൽ അനാവരണം ചെയ്യുന്നത് ദീർഘദർശിയായ ഒരു നേതാവിന്റെ ചിത്രമാണ്. യുവത്വത്തിൻറെ പ്രതീകവും സാങ്കേതിക പുരോഗതിക്ക് ആധാരമായ ദൗത്യ ബോധവും ആയിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. നാൽപ്പതാം വയസ്സിൽ ഈ രാജ്യത്തിന്റെ ഭരണം കൈകളിൽ ഏൽക്കുമ്പോൾ ഒരു സ്വപ്നവും ആശയങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഐ.ടി. വിപ്ലവം, ടെലികമ്യൂണിക്കേഷൻ വികസനം, വിദ്യാഭാസ മേഖലയിൽ ഉണ്ടാക്കിയ മുന്നേറ്റം, പഞ്ചായത്തീരാജ് സംവിധാനം എന്നിവയെല്ലാം അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ പ്രതീകങ്ങളാണ്.രാജ്യത്തിനെ വിഭജിക്കുവാൻ തക്കംപാർത്ഥ വിഘടന വാദികളുടെ കരങ്ങളാൽ ചിതറിത്തെറിക്കുമ്പോൾ രാജ്യത്തിന്റെ വലിയ സ്വപ്നങ്ങളാണ് തകർന്നതെന്നും അദ്ദേഹം അനുസ്മരിച്ചു. രാജീവ് ഗാന്ധിയുടെ 35 ആം ചരമദിനത്തിൽ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.പി. ആലി, വി.എ. മജീദ്, ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, എം.ജി. ബിജു, ശോഭന കുമാരി, കെ.വി. പോക്കർഹാജി, ബിനു തോമസ്, പി. വിനോദ് കുമാർ, സി. ജയപ്രസാദ്, ബി. സുരേഷ് ബാബു, പോൾസൺ കൂവക്കൽ, ഗിരീഷ് കൽപ്പറ്റ, ജോയ് തൊട്ടിത്തറ, ജിനി തോമസ്, ടിന്റോ ജോസഫ്, ആയിഷ പള്ളിയാൽ എന്നിവർ സംസാരിച്ചു.





Leave a Reply