സമ്മര്‍ ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ് സമാപിച്ചു
കൃഷ്ണഗിരി : കേരള ക്രിക്കറ്റ് അസോസിയേഷന്റെ അഭിമുഖ്യത്തില്‍ വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ജില്ലയിലെ എട്ട് പ്രമുഖ കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച സമ്മര്‍ ക്രിക്കറ്റ് കോച്ചിങ് ക്യാമ്പിന് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തോടെ സമാപനമായി. ശനിയാഴ്ച സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ സെക്രട്ടറി നാസിര്‍ മച്ചാന്‍ അധ്യക്ഷനായി.ജോയിന്റ് സെക്രട്ടറി എ എം നൂര്‍ഷ, മാനേജര്‍ അനീഷ് കുമാര്‍, കെ സി എ കോച്ചസ് ജെസ്റ്റിന്‍ ഫെര്‍ണാന്‍ഡസ്, ജിനി ജോമോന്‍, ജില്ലാ പരിശീലകാരായ അനീഷ് സാന്റോ, രമിത, ഫസല്‍ റഹ്‌മാന്‍, സുശാന്ത് എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു.
കൃഷ്ണഗിരി, പുല്‍പള്ളി, കല്‍പ്പറ്റ, മേപ്പാടി, പനമരം, മാനന്തവാടി, കുഞ്ഞോം, ചുള്ളിയോട് എന്നിവിടങ്ങളിലായി 230 കുട്ടികള്‍ ക്യാമ്പുകളില്‍ പങ്കെടുത്തു.





Leave a Reply