September 15, 2026

ബോക്‌സിങിനെ സാമ്പത്തിക നേട്ടങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്ന ചതികളില്‍ പെട്ടു പോകരുത്

0
site-psd-14
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ :ബോക്‌സിങ് എന്ന കായിക മേഖലയെ സാമ്പത്തിക നേട്ടങ്ങള്‍ക്ക് വേണ്ടിയും മറ്റ് താല്പര്യങ്ങള്‍ക്ക് വേണ്ടിയും ദുരുപയോഗം ചെയ്യുന്ന വ്യാജന്മാരുടെ ചതികളില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പെട്ടു പോകരുതെന്ന് കേരള സ്റ്റേറ്റ് അമേച്വര്‍ ബോക്‌സിങ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു.സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ വയനാട് ജില്ലാ സെക്രട്ടറി വി സി ദീപേഷ്,ജില്ലാ വൈസ് പ്രസിഡണ്ട് കൂടിയായ എന്‍ എ ഹരിദാസ് എന്നിവരും കല്‍പ്പറ്റയിലെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.വ്യാജ രേഖകള്‍ ചമച്ചുകൊണ്ട് അസോസിയേഷന്റെ ആധിപത്യം സ്ഥാപിക്കാമെന്ന ഇത്തരക്കാരുടെ വ്യാമോഹം വിലപ്പോവില്ലെന്ന് സംസ്ഥാന സെക്രട്ടറി ഇന്‍ ചാര്‍ജ് കെ ഉസ്മാന്‍ അറിയിച്ചു.

നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ വ്യാജ പരിശീലകരും ചില ക്ലബ്ബുകളും ശ്രമിക്കുന്നതിനെതിരെ ശക്തമായ നടപടികള്‍ക്ക് അസോസിയേഷന്‍ നേതൃത്വം കൊടുക്കും ജൂണ്‍ 9 10 തീയതികളില്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ ശ്രീപാദം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംസ്ഥാന ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് നടക്കാന്‍ പോകുന്നുണ്ട് .2009ലും 2010ലും ജനിച്ച ബോക്‌സര്‍മാര്‍ക്ക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാമെന്നിരിക്കെ അനധികൃതമായി സെലക്ഷന്‍ നടത്തി വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിച്ച വൈത്തിരി സ്വദേശിക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ബോക്‌സിംഗ് സെലക്ഷന്‍ നടത്താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ഇതില്‍ ജില്ലകളിലെ അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ലബ്ബുകളിലെ കായികതാരങ്ങള്‍ക്ക് സെലക്ഷന്‍ ഇല്ലാതെ തന്നെ പങ്കെടുക്കാവുന്നതാണ് പരിശീലകരല്ലാത്ത ട്രെയിനര്‍മാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോക്‌സിങ് പഠിപ്പിക്കുന്നത് രക്ഷിതാക്കള്‍ തിരിച്ചറിയണം. പ്രധാന കായിക വിഭാഗമായ ബോക്‌സിംഗ്‌ന്റെ പ്രാധാന്യം വര്‍ദ്ധിച്ചു വരുന്ന ഈ കാലത്ത് പ്രസ്തുത കായിക മേഖലയെ ഇല്ലാതാക്കാനാണ് വ്യാജന്മാരുടെ ശ്രമം അതിനെതിരെ നിയമപരമായും സംഘടനാപരമായും കേരള സ്റ്റേറ്റ് ബോക്‌സിങ് അസോസിയേഷന്‍ നേരിടും.വൈത്തിരി സ്വദേശി ഉള്‍പ്പെടെ 22 പേര്‍ അമേച്വര്‍ ബോക്‌സിങ് അസോസിയേഷന്റെ പേരില്‍ വ്യാജരേഖ ഉണ്ടാക്കിയതിന് കേസ് നിലവിലുണ്ട്. അത്തരക്കാരാണ് ബോക്‌സിങ് എന്ന പ്രധാന കായിക മേഖലയെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *