ലഹരി വിരുദ്ധ ഒപ്പുമരവുമായി വിദ്യാര്‍ഥികള്‍
മീനങ്ങാടി: പുതുവര്‍ഷത്തില്‍ സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ ലഹരി വിരുദ്ധ ഒപ്പുമരവുമായി വിദ്യാര്‍ഥികള്‍. മീനങ്ങാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് സ്‌കൂള്‍ കവാടത്തില്‍ ലഹരി വിരുദ്ധ സന്ദേശങ്ങളുള്‍ക്കൊള്ളുന്ന പ്ലക്കാര്‍ഡുകളുമായി ഒപ്പുമരം തീര്‍ത്തത്.ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഷിവി കൃഷ്ണന്‍, പ്രധാനാധ്യാപിക പി ഒ സുമിത , ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.വി വേണുഗോപാല്‍,പി.ടി.എ പ്രസിഡണ്ട് എസ്. ഹാജിസ് സി പി ഒ റജീന ബക്കര്‍, കെ.എ അലിയാര്‍ , ടി.വി കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.





Leave a Reply