June 18, 2026

ആരോഗ്യ ഗുണനിലവാരത്തിന് ഇരട്ട നേട്ടവുമായി കോട്ടത്തറ ഗ്രാമപഞ്ചായത്ത്

0
IMG_20250603_201501
By ന്യൂസ് വയനാട് ബ്യൂറോ

കോട്ടത്തറ :ആരോഗ്യ ഗുണനിലവാരത്തിന് ഇരട്ട അംഗീകാരവുമായി കോട്ടത്തറ ഗ്രാമപഞ്ചായത്ത്. കേരളത്തിലെ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ എബിഎച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷന്‍ പൂർത്തിയാക്കിയാണ് കോട്ടത്തറ ഗ്രാമപഞ്ചായത്ത് ദേശീയ അംഗീകാരം നേടിയത്.

ഗ്രാമപഞ്ചായത്തിലെ ഈരംകൊല്ലി രാമൻ സ്മാരക ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിക്കും സർക്കാർ മാതൃക ഹോമിയോ ഡിസ്പെൻസറിക്കുമാണ് ഈ അംഗീകാരം. അടിസ്ഥാന സൗകര്യ വികസനം, രോഗി സൗഹൃദം, രോഗി സുരക്ഷ, ഔഷധ ഗുണമേന്മ, അണുബാധ നിയന്ത്രണം എന്നിവ ഉൾപ്പെടെ സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് അംഗീകാരം നൽകുന്നത്.

ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഉമ, നാഷണൽ ആയുഷ് മിഷൻ ഡിപിഎം ഡോ. ഹരിത ജയരാജ്, ആയുർവേദ, ഹോമിയോ വകുപ്പുകൾ, നാഷണൽ ആയുഷ് മിഷൻ എന്നിവരോട് കൈകോർത്ത് ആരോഗ്യരംഗത്ത് മാതൃകാപരമായ ഇടപെടലുകൾ നടത്തുന്ന കോട്ടത്തറ ഗ്രാമപഞ്ചായത്തിനും സേവന ഗുണനിലവാരം മെച്ചപ്പെടുത്താൻ പ്രവർത്തിക്കുന്ന ജീവനക്കാർക്കും അഭിമാനമാണ് ഈ ഇരട്ട നേട്ടം.

തിരുവനന്തപുരം ടാഗോർ തീയറ്ററിൽ നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിൽ നിന്ന് കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി രനീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ കെ വസന്ത, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹണി ജോസ്, മെമ്പർമാരായ പുഷ്പ സുന്ദരൻ, അനിത ചന്ദ്രൻ, ജീന തങ്കച്ചൻ, ബിന്ദു മാധവൻ, മെഡിക്കൽ ഓഫീസർമാരായ ഡോ. കെ ദിവ്യ (ആയുർവേദം), ഡോ. സി പ്രേംകുമാർ (ഹോമിയോ) എന്നിവരടങ്ങിയ സംഘം സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *